ചേതനയറ്റ ശരീരമായി അവര്‍ തിരിച്ചെത്തി; കണ്ണീരില്‍ കുതിര്‍ന്ന് വിദ്യാലയമുറ്റം


വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി സ്കൂളിലെത്തിച്ചപ്പോൾ

മുളന്തുരുത്തി: കളിച്ചുചിരിച്ച് പഠിച്ചിറങ്ങിയ സ്‌കൂള്‍ മുറ്റത്തേക്ക് ചേതനയറ്റ ശരീരമായി അവര്‍ ആറുപേര്‍ തിരിച്ചെത്തി. പ്രിയപ്പെട്ട വിദ്യാര്‍ഥികളെ ഒരുനോക്ക് കാണാനായി മണിക്കൂറുകളായി കാത്തിരുന്ന ജനക്കൂട്ടം അതോടെ സകല നിയന്ത്രണവും വിട്ട് വിതുമ്പി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരക്കുകൂട്ടി.

പ്രിയസുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ കണ്ടപ്പോള്‍ സഹപാഠികളില്‍ പലരും നിയന്ത്രണംവിട്ട് പൊട്ടിക്കരയുകയായിരുന്നു. അമ്മമാരില്‍ പലരും മോഹാലാസ്യപ്പെട്ടുവീണു. വടക്കഞ്ചേരിയില്‍ അപകടത്തില്‍ മരിച്ച അഞ്ച് വിദ്യാര്‍ഥികളുടേയും ഒരു അധ്യാപകന്റേയും മൃതദേഹം ഉച്ചതിരിഞ്ഞ് രണ്ടര മണിയോടെയാണ് മുളന്തുരുത്തിയിലെ ബസേലിയസ് സ്‌കൂളിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചത്. ആയിരക്കണക്കിന് ആളുകളാണ് മരണപ്പെട്ട വിദ്യാര്‍ഥികളെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായെത്തിയത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖരും സ്‌കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.





മൃതദേഹങ്ങള്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് എത്തിക്കുന്നതറിഞ്ഞ് രാവിലെ മുതല്‍ക്കേ സ്‌കൂളിന് സമീപം ആളുകള്‍ തടിച്ചുകൂടിയിരുന്നു. കിലോമീറ്ററുകള്‍ നീണ്ട നിരയാണ് സ്‌കൂളിന് മുന്നിലുള്ളത്. പോലീസ് ഏറെപ്പണിപ്പെട്ടാണ് തിരക്കുകള്‍ നിയന്ത്രിച്ചത്. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ അതത് വീടുകളിലേക്ക് കൊണ്ടുപോയി. പിന്നീടാവും സംസ്‌കാരചടങ്ങുകള്‍.

പൊതുദര്‍ശനത്തിന് കാത്തുനില്‍ക്കുന്നവരുടെ നീണ്ടനിര


Content Highlights: vadakkanchery bus accident; bodies of deceased brought to school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented