നിന്നും നൃത്തം ചെയ്തും ഡ്രൈവിങ്; അപകടം വരുത്തിയ ബസ് ഡ്രൈവറുടെ പഴയ ദൃശ്യങ്ങൾ പുറത്ത്‌


പുറത്തുവന്ന വീഡിയോയിൽനിന്നുള്ള ദൃശ്യം

കൊല്ലം:വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോജോ പത്രോസ് അപകടകരമാം വിധത്തിൽ നേരത്തേയും ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡ്രൈവിങ് സീറ്റിൽനിന്ന് എഴുന്നേറ്റ് ചെരിഞ്ഞുനിന്ന് ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പാട്ടിനൊപ്പം നൃത്തം വെക്കുന്നതും ദൃശ്യത്തിലുണ്ട്.

അപകടത്തിന് പിന്നാലെ ഡ്രൈവറാണെന്ന കാര്യം മറച്ചുവെച്ച് സംഭവ സ്ഥലത്തുനിന്ന് മുങ്ങിയ ജോജോയെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലത്തുവെച്ച് ചവറ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.



ഊട്ടിയിലേക്ക് വിനോദയാത്ര പോയ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയിൽവെച്ച് അപകടത്തിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസിന്റെ പിന്നിൽ ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു.

Content Highlights: vadakkanchery accident Jojo Patros driving dangerously; video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented