വിനോദയാത്രയ്ക്കിറങ്ങി; പ്രാണനറ്റ് കണ്ണീരില്‍ പൊതിഞ്ഞ് ആറുപേര്‍ അവസാനമായി സ്‌കൂള്‍ മുറ്റത്തേക്ക്


മാതൃഭൂമി ന്യൂസ്

ഇമ്മാനുവൽ സി.എസ്, എൽന ജോസ്, അഞ്ജന അജിത്, ദിയ രാജേഷ്, ക്രിസ് വിന്റർബോൺ തോമസ്, വിഷ്ണു | Photo: Special arrangement

പാലക്കാട്: വടക്കഞ്ചേരി കെ.എസ്.ആര്‍.ടി.സി.- ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച ഒന്‍പതുപേരുടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മരിച്ചവരില്‍ അഞ്ചുപേര്‍ വിനോദയാത്രയ്ക്കു പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. മറ്റൊരാള്‍ ഈ സ്‌കൂളിലെ കായികാധ്യാപകന്‍ വിഷ്ണു (33) വാണ്.

ഇമ്മാനുവല്‍ സി.എസ് (17) , എല്‍ന ജോസ് (15), അഞ്ജന അജിത് (17), ദിയ രാജേഷ് (15), ക്രിസ് വിന്റര്‍ബോണ്‍ തോമസ് (15) എന്നിവരാണ് മരിച്ച വിദ്യാര്‍ഥികള്‍. മരിച്ച മറ്റു മൂന്നുപേര്‍ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരാണ്. കെഎസ്ആര്‍ടിസി ബസിലെ മരിച്ച യാത്രക്കാരില്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരം രോഹിത് രാജും ഉള്‍പ്പെടുന്നു.

അപകടവാര്‍ത്തയറിഞ്ഞതിന് പിന്നാലെ വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതനിലെ അധ്യാപകര്‍ സ്‌കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍\ മാതൃഭൂമി

അഞ്ജന, ദിയ, ഇമ്മാനുവല്‍ എന്നീ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. മന്ത്രി എം.ബി. രാജേഷ്, പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി തുടങ്ങിയവര്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.

എല്‍ന, ക്രിസ്, വിഷ്ണു എന്നിവരുടെ മൃതദേഹങ്ങള്‍ ആലത്തൂരിലെ ആശുപത്രിയിലാണുള്ളത്. മരിച്ച അധ്യാപകന്റെയും വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് സ്‌കൂളിലെത്തിച്ച ശേഷം പൊതുദര്‍ശനത്തിനു വെക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ബസേലിയോസ് സ്‌കൂളില്‍ പൊതു ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു| ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍\ മാതൃഭൂമി

ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ടൂറിസ്റ്റ് ബസ് അപകട സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗത്തില്‍ ആയിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സുകള്‍ക്ക് പരമാവധി 65 കി.മി വേഗം മാത്രമേ പാടുള്ളൂവെന്ന് നിയമം ഉള്ളപ്പോഴാണ് 97.7 കിലോമീറ്റര്‍ വേഗത്തില്‍ ബസ് ചീറിപ്പാഞ്ഞത്. പരിക്കേറ്റ 38 പേരില്‍ നാലുപേരുടെ നില ഗുരുതരമാണെങ്കിലും അപകടകനില തരണം ചെയ്തിട്ടുണ്ട്.

Content Highlights: vadakkancherry ksrtc- tourist bus accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented