വടക്കഞ്ചേരി അപകടം: ബസ്സുടമയ്‌ക്കെതിരെ പ്രേരണക്കുറ്റം; ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചതിനും കേസ് 


മൂന്നുമാസത്തിനിടെ 19 തവണയും അപകടദിവസവും ബസ് അതിവേഗത്തില്‍ സഞ്ചരിച്ചിരുന്നതായി ബസ്സുടമയ്ക്ക് സന്ദേശം പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.

1. ബസ്സുടമ അരുൺ 2. അപകടത്തിൽപ്പെട്ട ബസ്

വടക്കഞ്ചേരി: ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലത്ത് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പത്രോസിനെതിരേ മനപ്പൂര്‍വമുള്ള നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ബസ്സുടമ കോട്ടയം പാമ്പാടി പാങ്ങാട് തെക്കേമറ്റം വീട്ടില്‍ എസ്. അരുണിനെ (30) പ്രേരണക്കുറ്റം ചുമത്തിയും പോലീസ് അറസ്റ്റുചെയ്തു.

ബസ്ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍ വീട്ടില്‍ ജോമോന്‍ പത്രോസിനെതിരേയാണ് ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തത്. ഇയാള്‍ മുമ്പും അതിവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തസാംപിള്‍ കാക്കനാട്ടെ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. മൂന്നുമാസത്തിനിടെ 19 തവണയും അപകടദിവസവും ബസ് അതിവേഗത്തില്‍ സഞ്ചരിച്ചിരുന്നതായി ബസ്സുടമയ്ക്ക് സന്ദേശം പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.ജോേമാനെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ സഹായംനല്‍കിയതിനുള്ള വകുപ്പും ചേര്‍ത്താണ് ബസ്സുടമയ്‌ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മോട്ടോര്‍വാഹനവകുപ്പധികൃതര്‍ വ്യക്തമാക്കി.

നിയമം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശനനടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: റോഡില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തുന്ന ഡ്രൈവര്‍മാര്‍ക്ക് മൂക്കുകയറിടാന്‍ ഹൈക്കോടതി. നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലാത്ത ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശനനടപടി വേണമെന്ന് കോടതി ഉത്തരവിട്ടു. കോടതിയില്‍ ഹാജരായ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന് ഇതിനായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

നിയമലംഘനങ്ങളുടെ പൂര്‍ണ ഉത്തരവാദി ഡ്രൈവര്‍മാരായിരിക്കുമെന്ന സന്ദേശമായിരിക്കണം നടപടി. റോഡില്‍ ഇനിയും ചോരവീഴുന്നത് അനുവദിക്കാനാകില്ല. കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുവരുത്തിയാലേ മാറ്റമുണ്ടാവൂവെന്നും കോടതി പറഞ്ഞു.

ആവശ്യമായ ഉത്തരവുകളും സര്‍ക്കുലറുകളും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിക്കണം. റോഡിലെ നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതികളറിയിക്കാന്‍ സംസ്ഥാന/ജില്ല അടിസ്ഥാനത്തില്‍ ടോള്‍ഫ്രീ നമ്പര്‍ വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഇതിലുള്ള തീരുമാനം വാഹനങ്ങള്‍ നിയമം ലംഘിക്കുന്നതിനെതിരേയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടു. പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇടക്കാല ഉത്തരവ്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന ഹര്‍ജിയിലാണ് വിഷയം പരിഗണിച്ചത്. സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഒക്ടോബര്‍ 28-ന് വീണ്ടും ഹാജരാകാനും നിര്‍ദേശിച്ചു.

Content Highlights: Vadakkancherry bus accident case against bus owner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented