വടകരയില്‍ പാര്‍ട്ടി അംഗത്തെ പീഡിപ്പിച്ച കേസില്‍ രണ്ട് മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍


ബലാത്സംഗ കേസിൽ അറസ്റ്റിലായ ലിജീഷും ബാബുരാജും| photo by special arrangement

വടകര: പാര്‍ട്ടി അംഗത്തെ ബലാത്സംഗംചെയ്തെന്ന കേസില്‍ പ്രതികളായ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ കരിമ്പനപ്പാലത്തില്‍ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

മുളിയേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ബാബുരാജ്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ആയിരുന്നു ലിജീഷ്. സി.പി.എം. മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജും ഡി.വൈ.എഫ്.ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും ഇതേ ബ്രാഞ്ചിലെ മെമ്പറുമായ ടി.പി. ലിജീഷും ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നാണ് പരാതി.

പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഞായറാഴ്ച പോലീസിനൊപ്പമെത്തി യുവതി മൊഴിനല്‍കിയത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി.

പീഡനം നടന്ന ബാങ്ക് റോഡിലെ വീട്ടിലെത്തിയും പോലീസ് തെളിവുകള്‍ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

മൂന്നുമാസം മുമ്പാണ് പീഡനത്തിന്റെ തുടക്കം. പിന്നീട് പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടര്‍ന്നതെന്ന് യുവതി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മാനസികമായി തകര്‍ന്നുപോയ യുവതി ബന്ധുക്കളോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് ശനിയാഴ്ച പോലീസില്‍ പരാതി നല്‍കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented