കോഴിക്കോട്: വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറ്. യുവമോര്‍ച്ച വടകര മണ്ഡലം സെക്രട്ടറി വി.കെ.നിധിന്റെ അറക്കിലാട്ടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. 

സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.  ആര്‍ക്കും പരിക്കേറ്റിട്ടില്ല. പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം.

ഇതിനിടെ പയ്യോളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. 20 ഓളം പേര്‍ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട് പൂര്‍ണ്ണമായും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച് പുറക്കാട്ടും കിടഞ്ഞീക്കുന്നും സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  രണ്ടു സംഭവങ്ങളും ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉണ്ടായത്.