വടക്കഞ്ചേരി അപകടം:ടൂറിസ്റ്റ് ബസിന്റെ അമിതവേഗവും KSRTCനിര്‍ത്തിയതും കാരണമായി-MVD അന്തിമ റിപ്പോര്‍ട്ട്


വടക്കഞ്ചേരി അപകടം:ടൂറിസ്റ്റ് ബസിന്റെ അമിതവേഗവും KSRTC നിര്‍ത്തിയതും കാരണമായെന്ന് MVD അന്തിമ റിപ്പോര്‍ട്ട്

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് | ഫോട്ടോ: ഇ.എസ്.അഖിൽ/ മാതൃഭൂമി

വടക്കഞ്ചേരി: ടൂറിസ്റ്റ് ബസിന്റെ അമിതവേഗവും കെ.എസ്.ആർ.ടി.സി. ബസ് വളവിൽ നിർത്തിയതും വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായെന്ന് മോട്ടോർവാഹനവകുപ്പിന്റെ റിപ്പോർട്ട്. അന്വേഷണം പൂർത്തിയാക്കി മോട്ടോർവാഹനവകുപ്പ് അന്തിമറിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് സമർപ്പിച്ചു.

അപകടത്തിന് മറ്റ് കാരണങ്ങളുണ്ടെങ്കിലും ടൂറിസ്റ്റ് ബസ് ഡ്രൈവർ അലക്ഷ്യമായും അപകടകരമായും കെ.എസ്.ആർ.ടി.സി. ബസിനെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിനുള്ള പ്രധാനകാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.ഒക്ടോബർ അഞ്ചിന് അർധരാത്രിയോടെയാണ് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിന്റെ പിന്നിലിടിച്ച് റോഡരികിലേക്ക് മറിഞ്ഞത്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തലുകൾ

  • കെ.എസ്.ആർ.ടി.സി. ബസ് കടന്ന് മൂന്ന് മിനിറ്റിനുശേഷമാണ് ടൂറിസ്റ്റ് ബസ് പന്നിയങ്കര ടോൾ പ്ലാസ കടക്കുന്നത്.
  • കെ.എസ്.ആർ.ടി.സി. ബസ് വടക്കഞ്ചേരി സർവീസ് റോഡുവഴി വന്ന് യാത്രക്കാരെ ഇറക്കി ദേശീയപാതയിൽ പ്രവേശിച്ചു. രണ്ടര കിലോമീറ്റർ പിന്നിട്ട് അഞ്ചുമൂർത്തിമംഗലത്തെത്തിയപ്പോൾ ഒരു യാത്രക്കാരൻ ഇറങ്ങണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി.
  • ബഹളത്തിനിടെ വളവിൽ കെ.എസ്.ആർ.ടി.സി. ബസ് നിർത്തി യാത്രക്കാരനെ ഇറക്കി. മുന്നോട്ടെടുക്കുന്നതിനിടെ വളവ് ശ്രദ്ധിക്കാതെയും സുരക്ഷിത അകലം പാലിക്കാതെയും പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് പിന്നിലിടിച്ചു.
  • റോഡരികിൽ മാലിന്യങ്ങളും മണ്ണും കലർന്ന കൂമ്പാരത്തിലേക്ക് കയറിയതാണ് ടൂറിസ്റ്റ് ബസ് മറിയാനിടയാക്കിയത്.
  • വടക്കഞ്ചേരിവരെ ആറുവരിപ്പാതയിലൂടെ വന്നശേഷം നാലുവരിപ്പാതയിലേക്ക് കടന്നത് തിരിച്ചറിയാൻ ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് കഴിഞ്ഞില്ല.
  • അപകടസ്ഥലത്ത് റോഡിൽ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല.
  • റോഡ് റീടാറിങ്ങിനുശേഷം ലൈൻ മാർക്കിങ് നടത്താതിരുന്നതിനാൽ ബസ് നിർത്തിയപ്പോൾ റോഡരിക് കൃത്യമായി മനസ്സിലാക്കാൻ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർക്കും കഴിഞ്ഞില്ല.
  • അപകടശേഷം ടൂറിസ്റ്റ് ബസ് ഡ്രൈവർ ഒളിവിൽ പോയത് കുറ്റകരമാണ്.
അന്വേഷണം പുരോഗമിക്കുന്നു

വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ല. കേസിൽ അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസ് (48) ജയിലിലാണ്.

ഇതോടൊപ്പം അറസ്റ്റിലായ ബസ്സുടമ എസ്. അരുൺ ജാമ്യത്തിലിറങ്ങി. ആലത്തൂർ ഡിവൈ.എസ്.പി. ആർ. അശോകന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Content Highlights: Vadakancherry accident: Overspeeding of tourist bus and KSRTC sudden stop-MVD final report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented