തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി ഇന്ന് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തിലെത്തും.

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ വാക്‌സിനേഷന്‍ മുടങ്ങിയിരുന്നു. കേരളത്തിന് അടുത്ത ബാച്ച് വാക്‌സിന്‍ നാളെ ലഭ്യമാക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ അഞ്ച് ജില്ലകളില്‍ വാക്‌സിനേഷന്‍ മുടങ്ങിയ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിന് കേന്ദ്രം വാക്‌സിന്‍ അനുവദിച്ചത്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ വാക്‌സിന്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ ഇന്നലെ വാക്‌സിനേഷന്‍ മുടങ്ങാനിടയായ സാഹചര്യം  സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. 

Content Highlights: Vaccine stock to arrive in kerala to end vaccine shortage