തിരുവനന്തപുരം: കോവിന്‍ പോര്‍ട്ടലിലെ പ്രതിസന്ധിയെ തുടര്‍ന്ന് മുടങ്ങിയ വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പുനരാരംഭിച്ചു. രണ്ടര മണിക്കൂറിന് ശേഷമാണ് പ്രതിസന്ധി പരിഹരിച്ചത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ലോഗിന്‍ ആണ് പ്രതിസന്ധിയിലായത്. ഇതേത്തുടര്‍ന്ന് ഉച്ച മുതലുള്ള വാക്‌സിനേഷന്‍ നിശ്ചലമായ അവസ്ഥയിലായിരുന്നു. 

തിരുവനന്തപുരത്ത് വിവരങ്ങള്‍ എഴുതിവെച്ച ശേഷം വാക്‌സിനേഷന്‍ പുരോഗമിക്കുകയായിരുന്നു. കേന്ദ്രത്തെ ആരോഗ്യവകുപ്പ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നും ഉടന്‍ പരിഹരിക്കുമെന്നും നേരത്തെ മറുപടി ലഭിച്ചിരുന്നു.

സംസ്ഥാനത്തിന്റെ കൈവശമുണ്ടായിരുന്ന ഡോസുകള്‍ തീര്‍ന്നതിനെതുടര്‍ന്ന് ബുധനാഴ്ചയാണ് കേരളത്തിന് പുതിയ ഡോസുകള്‍ അനുവദിച്ചത്. സംസ്ഥാനത്തെ രോഗവ്യാപനം നിയന്ത്രണത്തിലാകാത്തത് പരിഗണിച്ച് കൂടുതല്‍ ഡോസ് വാക്‌സിന്‍ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.

Content Highlights: vaccination has been stopped for a while  as Cowin portal faces technical problem