1. എം.വി. രാജേഷും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും 2. വി.ടി.ബൽറാം | Photo: facebook.com|mbrajeshofficial and mathrubhumi
കോഴിക്കോട്: സ്പീക്കര്‍ എം.ബി. രാജേഷിന് മറുപടിയുമായി വി.ടി.ബല്‍റാം. 'ഈ സൗഹൃദമില്ലായ്മയില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു' എന്ന് വി.ടി.ബല്‍റാം ഫെയ്‌സബുക്കില്‍ കുറിച്ചു. 'അങ്ങനെ ഒരു അടുത്ത സൗഹൃദം ബല്‍റാമുമായി ഇല്ല', എന്ന എം.ബി രാജേഷിന്റെ അഭിമുഖത്തിലെ വരികള്‍ പങ്കുവെച്ചുകൊണ്ടാണ് വി. ടി. ബല്‍റാമിന്റെ പ്രതികരണം.
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനെ കണ്ടുമുട്ടി സൗഹൃദം പുതുക്കിയ സന്തോഷം എംബി രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് വി. ടി. ബല്‍റാമിന്റെ പ്രതികരണം. അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളതെന്ന് സ്പീക്കര്‍ ഫേസ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ് ഇട്ടത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
പത്തുവര്‍ഷം പാര്‍ലമെന്റില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ശക്തിപ്പെട്ട സൗഹൃദമാണതെന്ന് സ്പീക്കര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പരസ്പരം എതിര്‍ചേരിയില്‍ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുരാഗ് താക്കൂറിനെ നേരില്‍ കാണുന്നതെന്നും നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിഞ്ഞതില്‍ സന്തോഷമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എം.ബി. രാജേഷ് പറഞ്ഞിരുന്നു.
Content Highlights: V T Balram's reply to MB Rajesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..