-
മാസ്ക്കുകള്‍ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായി മാറിയപ്പോള്‍, ഉപഭോക്താക്കളുടെ അഭിരുചിക്കിണങ്ങുന്ന വിവിധതരം മാസ്ക്കുകള്‍ നിര്‍മിച്ചു നല്കി വി സ്റ്റാര്‍.
സുരക്ഷയിലോ ശുചിത്വത്തിലോ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ വളരെ മിതമായ നിരക്കില്‍തന്നെ ഈ മാസ്ക്കുകള്‍ നിര്‍മിച്ചു നല്കാന് വി സ്റ്റാറിനു സാധിച്ചു. വായുസഞ്ചാരമുള്ള ഉന്നതനിലവാരം പുലര്‍ത്തുന്ന ഫാബ്രിക്ക് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ മാസ്കുകള്‍ ചര്മ്മത്തിനിണങ്ങുന്നതും ധരിക്കാന്‍ തികച്ചും ആയാസരഹിതവുമാണ്.
വിവിധ വര്‍ണ്ണങ്ങളിലും, പ്രിന്റുകളിലും ലഭ്യമായ ഈ മാസ്ക്കുകള്‍ വീണ്ടും കഴുകി ഉപയോഗിച്ചാലും, ഷെയ്പ്പിനോ സൈസിനോ ഒട്ടും തന്നെ മാറ്റം വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കും വേണ്ടി നാല് വ്യത്യസ്ത സൈസുകളിലുള്ള (S,M,L,XL) 12ല്‍ പരം മാസ്ക്കുകളാണ് വി സ്റ്റാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്്. റൂറല്‍ ടു നാഷണലിന്റെ ഭാഗമായി, ഈ ചെറിയ സമയത്തിനുള്ളില്‍തന്നെ ഉള്‍നാട്ടിലെ ഉപഭോക്താക്കളില്ക്കൂടി എത്തിച്ചേരുന്നതിനായി ഒരു വിതരണ ശൃംഖലതന്നെ വിസ്റ്റാര്‍ സജ്ജമാക്കിയിട്ടുണ്ട്.
ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍, സുരക്ഷിതമായ ഷോപ്പിങ്ങിനായി വി സ്റ്റാര്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളിലും ലഭ്യമാക്കാന്‍ തുടക്കമിട്ടു കൂടാതെ വിസ്റ്റാറിന്റെ തന്നെ വെബ്സൈറ്റിലും, ലഭ്യമാക്കിയിട്ടുണ്ട്. വി സ്റ്റാറിന്റെ ഈ പ്രീമിയം മാസ്ക്കുകള്‍ ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, യു.എസ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..