ഡല്‍ഹിയിലേക്ക് ആരെയും അയച്ചിട്ടില്ല,'അത് ആപ്പിന് ആരോവെച്ച ആപ്പ്'; അതിഷിക്ക് ശിവന്‍കുട്ടിയുടെ മറുപടി


വി. ശിവൻകുട്ടി, അതിഷി മർലേന| Photo: Mathrubhumi, PTI

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ 'ഡല്‍ഹി മോഡല്‍' പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ രാജ്യതലസ്ഥാനത്ത് എത്തിയെന്ന ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. അതിഷി മര്‍ലേനയുടെ ട്വീറ്റിന് മറുപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി.

ഡല്‍ഹി മോഡലിനേക്കുറിച്ചു പഠിക്കാന്‍ കേരള വിദ്യാഭ്യാസ വകുപ്പ് ആരെയും അയച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി ട്വീറ്റില്‍ വ്യക്തമാക്കി. അതേസമയം, കേരള മോഡലിനെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞമാസം ഡല്‍ഹിയില്‍നിന്ന് കേരളത്തിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എ.എ.പി. എം.എല്‍.എ. സ്വീകരിച്ച 'ഉദ്യോഗസ്ഥര്‍' ആരാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്കിലും ഇതുമായി ബന്ധപ്പെട്ട് ശിവന്‍കുട്ടി കുറിപ്പ് പങ്കുവെച്ചിരുന്നു. ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു, ഡല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എം എല്‍ എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്പര്യമുണ്ട്, എന്നായിരുന്നു ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ഡല്‍ഹി കാല്‍കജിയിലെ സ്‌കൂളുകളിലൊന്നില്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയെന്നായിരുന്നു അതിഷിയുടെ ട്വീറ്റ്. വിദ്യാഭ്യാസത്തിലെ ഡല്‍ഹി മോഡല്‍ മനസ്സിലാക്കാനും കേരളത്തില്‍ നടപ്പിലാക്കാനും അവര്‍ക്ക് താല്‍പര്യമുണ്ടെന്നും അദിഷി ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ രാഷ്ട്രനിര്‍മിതിയുടെ ആശയം. സഹകരണത്തിലൂടെ വികസനം, എന്നാണ് അതിഷി ട്വീറ്റ് അവസാനിപ്പിച്ചിരുന്നത്.

ശിവന്‍കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ വിശദീകരണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. സന്ദര്‍ശനം നടത്തിയവര്‍ ആരൊക്കെ ആയിരുന്നെന്നും ആം ആദ്മി പാര്‍ട്ടിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റില്‍ വന്ന വസ്തുതാപരമായ തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദിയെന്നും കുറിപ്പില്‍ പറയുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരള വിദ്യാഭ്യാസ മന്ത്രി അറിയുന്നതിന്,
വിക്ടര്‍ തെക്കേക്കര (Regional Secretary Of CBSE Schools)
Dr. M ദിനേശ് ബാബു (Treasurer - Confederation Of Kerala Sahodaya Schools)
എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ്,
അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച സര്‍ക്കാര്‍ സ്‌കൂളുകളും ആം ആദ്മി സര്‍ക്കാരിന്റെ വിപ്ലകരമായ വിദ്യാഭ്യാസ മോഡലിനെയും അടുത്തറിയാന്‍ വേണ്ടി
സന്ദര്‍ശനം നടത്തിയത്.
ഇവരെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് അറിയാതെ പോയി എന്നത് അല്‍പ്പം ഖേദകരമാണ്.
ആം ആദ്മി പാര്‍ട്ടിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റില്‍ വന്ന വസ്തുതാ പരമായ തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.
ഉടനെ തന്നെ പ്രസ്തുത വിഷയത്തിലെ തെറ്റ് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു
ഒരു വീഴ്ച്ച സംഭവിച്ചാല്‍ തിരുത്താന്‍ എപ്പോഴും ആം ആദ്മി പാര്‍ട്ടി തയ്യാറാണ്.
അതാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആംആദ്മി പാര്‍ട്ടിക്കുള്ള വ്യത്യാസം.
??സംഭവത്തില്‍ മന്ത്രിക്ക് മറുപടിയുമായി അതിഷിയും എത്തിയിട്ടുണ്ട്.
മറുപടി കമന്റില്‍ ഉണ്ട്.
Note:
ആം ആദ്മി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വിപ്ലവം കേരളത്തിലും നടപ്പിലാക്കണമെന്ന് കേരള ജനത ആവശ്യപ്പെടുന്ന കാലം വിദൂരമല്ല.

Content Highlights: v sivankutty's reply to atishi marlena's tweet on kerala officials visit to delhi school

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented