റെയിൽവേ മന്ത്രിയെ കാണാൻ കേരളത്തിലെ മന്ത്രിമാർക്ക് അനുമതിയില്ല;പിന്നിൽ വി.മുരളീധരനെന്ന് വി.ശിവൻകുട്ടി


മന്ത്രിമാര്‍ ഡല്‍ഹിയിലെത്തുമെന്ന് അറിഞ്ഞതോടെ ബിജെപി സംഘം ഉടന്‍തന്നെ റെയില്‍വേ മന്ത്രിയെ കണ്ടു.

വി ശിവൻകുട്ടി, വി മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ കാണുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രി അനുമതി നിഷേധിച്ചതിന് പിന്നില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പ്രാദേശിക ബിജെപി നേതാക്കളുമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി.

മന്ത്രിമാര്‍ ഡല്‍ഹിയിലെത്തുമെന്ന് അറിഞ്ഞതോടെ ബിജെപി സംഘം ഉടന്‍തന്നെ റെയില്‍വേ മന്ത്രിയെ കണ്ടു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

ബിജെപിയുടെ ഒരു പ്രാദേശിക നേതാവ് എത്തിയാല്‍ കേന്ദ്രമന്ത്രി കാണാന്‍ സമ്മതിക്കും. അതില്‍ ഞങ്ങള്‍ക്ക് വിയോജിപ്പ് ഇല്ല, കാരണം ഒരു ജനാധിപത്യ സംവിധാനത്തില്‍ അതിനുള്ള അവകാശമുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കേന്ദ്രമന്ത്രിയെ കാണാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ എത്തിയപ്പോള്‍ അനുമതി നിഷേധിച്ചത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. ബിജെപി നേതാക്കളുടെ ഉപദേശപ്രകാരമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ ജിആര്‍ അനില്‍, വി ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും മന്ത്രിമാര്‍ക്ക് ഇതിനുള്ള അവസരം നിഷേധിച്ചു. നേമം ടെര്‍മിനല്‍ അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ നിവേദനം കൈമാറാനായിരുന്നു മന്ത്രിമാര്‍ കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയത്.

Content Highlights: v sivankutty response on kerala ministers denied permission to meet railway minister

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented