കൊച്ചി: അതിഥി തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. 365 കേന്ദ്രങ്ങളിലും ഭക്ഷണം, താമസം, വൈദ്യസഹായം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ സ്ഥലത്തെയും തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, തൊഴില്‍ വകുപ്പ്, പോലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൊഴില്‍ ദാതാക്കളും കോണ്ട്രാക്ടര്മാരും നല്കുന്ന ഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാന്‍ തൊഴില്‍ വകുപ്പിനെ ചുമതലപ്പെടുത്തി. നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്നും താമസവും മറ്റ് സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നു എന്നും ലേബര്‍ ഓഫീസര്‍മാര്‍ പരിശോധിക്കണം.
മാതൃകാ കമ്മ്യൂണിറ്റി കിച്ചണില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ചു. കേരള ഭക്ഷണവും വടക്കേ ഇന്ത്യന്‍ ഭക്ഷണവും തിരഞ്ഞെടുക്കാന്‍ സംവിധാനം ഒരുക്കും. കൂടാതെ ഓരോ ദിവസത്തെയും മെനു കൃത്യമായി പ്രദര്‍ശിപ്പിക്കും. ആരെല്ലാം ഭക്ഷണം കഴിക്കുന്നു എന്നതിന്റെ കൃത്യമായ രേഖ സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തൊഴിലാളികളുടെ കണക്ക് എടുത്തിട്ടുണ്ട്. എന്നാല്‍ അത് സ്ഥിരീകരിക്കുന്നതിനായി ഫിസിക്കല്‍ വേരിഫിക്കേഷന് നടത്താന്‍ ലേബര്‍ ഓഫീസര്‍മാരെ ചുമതലപ്പെടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: v s sunil kumar press meet other state workers issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..