തിരുവനന്തപുരം: ജാതിസംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലെന്ന് വി എസ് അച്യുതാനന്ദന്‍. ഹിന്ദുത്വവാദികളുടെ ആചാരം പകര്‍ത്തലല്ല വര്‍ഗസമരമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം, ബാലരാമപുരത്തെ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വി എസിന്റെ പരാമര്‍ശം. 

നവോത്ഥാന മൂല്യം സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ സാമൂഹിക സംഘടനകളുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. വനിതകളെ അണിനിരത്തി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 'വനിതാമതില്‍' തീര്‍ക്കുമെന്ന് യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് വി എസിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. സ്ത്രീകള്‍ക്കെതിരേ ചെറിയ വിഭാഗത്തിന്റെ വിവേചനപരമായ നീക്കം ശക്തിപ്പെടുന്ന ഘട്ടത്തിലാണ് വനിതാമതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി യോഗശേഷം വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്നിനാണ് 'വനിതാമതില്‍' സംഘടിപ്പിക്കുക. 

content highlights: V S Achuthanandan criticises co-oparation with caste organisations