തിരുവനന്തപുരം: പുതിയ സര്‍വേ ഡയറക്ടറായി വി. ആര്‍ പ്രേംകുമാറിനെ നിയമിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് പ്രേംകുമാറിനെ നിയമിക്കാന്‍ തീരുമാനമെടുത്തത്‌. ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായ ഒഴിവിലാണ് നിയമനം.

നേരത്തെ ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ പ്രേംകുമാറിനെയാണ് അന്ന് സബ് കളക്ടറായി നിയമിച്ചത്‌.

ഇപ്പോള്‍ ശ്രീറാം വെങ്കിട്ടരാമന് പിന്നാലെയാണ് സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിയമിതനാകുന്നത്.

മദ്യപിച്ച് വാഹമോടിച്ചുണ്ടായ അപകടത്തില്‍ മാധ്യപ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം പുതിയ നിയമനം നടത്താന്‍ തീരുമാനിച്ചത്.

Content Highlights: v r premkumar appointed as survey director, Sriram Venkittaraman