1. പ്രതീകാത്മകചിത്രം 2. വി. പ്രതാപചന്ദ്രൻ
തിരുവനന്തപുരം: കെ.പി.സി.സി. ട്രഷറര്‍ ആയിരുന്ന വി. പ്രതാപചന്ദ്രന്റെ മരണം കോണ്‍ഗ്രസിലെ ചിലരുടെ മാനസികപീഡനത്തെത്തുടര്ന്നാണെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി.ക്ക് പരാതി. അദ്ദേഹത്തിന്റെ മക്കളായ പ്രജിത്ത്, പ്രീതി എന്നിവരാണ് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് പ്രതിപക്ഷനേതാവിനും കെ.പി.സി.സി. അധ്യക്ഷനും നല്‍കിയിട്ടുണ്ട്.
കെ.പി.സി.സി.യുടെ ഫണ്ട് കട്ടുമുടിക്കുന്നുവെന്ന തരത്തില്‍ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വ്യാജപ്രചാരണങ്ങള്‍ നടത്തിയത് പ്രതാപചന്ദ്രനെ മാനസികസമ്മര്ദത്തിലാക്കിയിരുന്നു. ഇതാണ് മരണത്തിലേക്കു നയിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. അപവാദപ്രചാരണത്തിന് പിന്നിലുള്ളവരെന്നു സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍ക്കെതിരേ പോലീസില്‍ പരാതിനല്കാന് പ്രതാപചന്ദ്രന് മരിക്കുന്നതിനുമുമ്പ് തീരുമാനിച്ചിരുന്നതായി മക്കളോടു പറഞ്ഞിരുന്നു. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നതായും പരാതി നല്കുന്ന കാര്യം കെ.പി.സി.സി. അധ്യക്ഷനെ അറിയിച്ചിരുന്നതായും ഡി.ജി.പി.ക്കു നല്കിയ പരാതിയില്‍ സൂചിപ്പിക്കുന്നു.
അതേസമയം, മരണം സംബന്ധിച്ച് മക്കള്‍ പോലീസ് മേധാവിക്കു നല്കിയ പരാതിയില്‍ പോലീസ് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലില്‍നിന്ന് നിയമോപദേശം തേടി.
Content Highlights: V Prathapachandran's death police KPCC
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..