ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെ ചാന്‍സലർ പദവി ഗവര്‍ണര്‍ ഒഴിയുന്നുവെങ്കില്‍ ഒഴിയട്ടെയെന്ന് എസ്എഫ്‌ഐ. ചാന്‍സലർ പദവി ഗവര്‍ണറില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു പറഞ്ഞു. ഗവര്‍ണര്‍ തന്നെ ചാന്‍സലറായി ഇരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമുള്ളതെന്ന് ചോദിച്ച സാനു 'അയ്യോ, അച്ഛാ പോകല്ലേ' എന്ന് അദ്ദേഹത്തോട് പറയേണ്ടതില്ലെന്നും പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി, ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും കളിപ്പാവയായി ഗവര്‍ണര്‍ മാറരുതെന്ന് സാനു ആവശ്യപ്പെട്ടു. ചാന്‍സലർ പദവി ഒഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ചാന്‍സലറായി ഇരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമുള്ളത്. അദ്ദേഹം അല്ലെങ്കില്‍ മറ്റൊരാള്‍. അത് മുഖ്യമന്ത്രിയോ അല്ലെങ്കില്‍ മറ്റൊരെങ്കിലുമോ എന്ന് നിയമസഭ തീരുമാനിക്കട്ടെയെന്നും സാനു പറഞ്ഞു.
ഗവര്‍ണര്‍ തന്നെയായിരിക്കണം സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളുടെ എല്ലാം ചാന്‍സലർ എന്ന് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതൊന്നുമല്ലല്ലോ? അത്തരത്തിലൊരു നിര്‍ദേശം എവിടെയുമില്ല. അതുകൊണ്ട് അദ്ദേഹം പോകുന്നുവെങ്കില്‍ പോകട്ടെ. ഇത്തരത്തില്‍ നിരന്തരമായി വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇങ്ങനെ ഗവര്‍ണറോട് 'അയ്യോ അച്ഛാ പോകല്ലെ' എന്നുപറയേണ്ട കാര്യമില്ലെന്നും സാനു പറഞ്ഞു.
Content Highlights: V. P. Sanu against Arif Mohammad Khan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..