സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കും- വി. മുരളീധരന്‍


കേന്ദ്ര മന്ത്രി വി. മുരളാധരൻ, ഇസ്രേയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷ്

ന്യൂഡല്‍ഹി: ഇസ്രേയേലില്‍ ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സൗമ്യ സന്തോഷ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് സിംഗ്ലയുമായി സംസാരിച്ചുവെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും മുരളീധരന്‍ പറഞ്ഞു.

സഞ്ജീവ് സിംഗ്ല ഇസ്രായേലി അധികൃതരുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇസ്രയേൽ അധികൃതര്‍ മൃതദേഹം ഇന്ത്യന്‍ എംബസിക്ക് വിട്ടുകിട്ടുനൽകുകയുള്ളൂ. ഈ നടപടികള്‍ ഇത് വരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇസ്രയേലില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ഇസ്രേയേലി അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യത്തില്‍ ആവശ്യമായ എല്ലാ ഇടപെടലും നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത് സംബന്ധിച്ച് കേരളത്തില്‍ ചില രാഷ്ടീയ വിവാദങ്ങളുണ്ടായതായി അറിയുന്നു. ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അതാരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രി എന്ന നിലയില്‍, അന്താരാഷ്ട്ര തലത്തിലടക്കം വിവിധ മാനങ്ങളുള്ള സംഭവമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: V. Muraleedharan, Soumya Santhosh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


after rock bottom finally Aussie cricketers win Lankan hearts

3 min

1996 ലോകകപ്പ് ബഹിഷ്‌കരണവും മുരളിക്കേറ്റ അപമാനവുമെല്ലാം മറന്നു, ലങ്കയുടെ മനസ് കീഴടക്കി ഓസ്‌ട്രേലിയ

Jun 25, 2022

Most Commented