കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍


ഇന്ത്യയെ ഒന്നിപ്പിക്കാന്‍ വേണ്ടി യാത്ര നടത്തുന്ന മഹാന്‍ ഹര്‍ത്താന്‍ ദിനത്തില്‍ ചാലക്കുടിയില്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മുരളീധരന്‍ പറഞ്ഞു.

വി മുരളീധരൻ, കൊക്കൂൺ 15-ാം എഡിഷൻ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതീകാത്മകമായി ജെംബെ കൊട്ടി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഹര്‍ത്താല്‍ ദിനത്തില്‍ സൈബര്‍ സുരക്ഷ ഉയര്‍ത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരന്റെ പരിഹാസം.

'ഈ അക്രമങ്ങളൊക്കെ ഒരുവശത്ത് നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. നീറോ ചക്രവര്‍ത്തി റോം കത്തിയെരിയുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവന്‍ കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രിയും ഡി.ജി.പിയും കൊച്ചിയില്‍ കൊക്കൂണ്‍ പരിപാടിയില്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു'. മുരളീധന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.സംസ്ഥാനത്തുടനീളം നടന്ന അക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ഇസ്ലാമിക ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള സര്‍വസ്വാതന്ത്ര്യവും കേരള സര്‍ക്കാര്‍ നല്‍കിയെന്നാണ്. കേരളത്തില്‍ ഇന്നുവരെ ഇത്ര വ്യാപകമായ ആക്രമണങ്ങള്‍ നടന്നിട്ടില്ല. പോലീസിന് മുന്നിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമം തടയാന്‍ ഒരു സ്ഥലത്തും ഒരു നടപടിയും എടുത്തില്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ വിദ്വേഷ പ്രകടനം നടത്തിയ ആളുകള്‍ക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താന്‍ അനുവാദം നല്‍കിയത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ്. ആ അനുവാദത്തിന്റെ അടിസ്ഥാനത്തിലും അതില്‍ നിന്ന് ലഭിച്ച ഊര്‍ജവുമാണ് കേരളത്തിലുടനീളം അക്രമം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ധൈര്യം നല്‍കിയതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ഇന്ത്യയെ ഒന്നിപ്പിക്കാന്‍ വേണ്ടി യാത്ര നടത്തുന്ന മഹാന്‍ ഹര്‍ത്താന്‍ ദിനത്തില്‍ ചാലക്കുടിയില്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഇന്നലെ പുറത്തുനടന്ന കാര്യങ്ങളൊന്നും അറിഞ്ഞില്ലേയെന്നും ഇസ്ലാമിക ഭീകരവാദത്തിനെതിരേ നാവുപൊങ്ങാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. പി.എഫ്.ഐയെ വളര്‍ത്തുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും വി.ഡി സതീശനും കെ സുധാകാരനും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

Content Highlights: v muraleedharan's criticism against pinarayi vijayan in popular front hartal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented