മന്ത്രിക്ക് മുന്നിൽ കെ-റെയിൽ അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീട്ടുകാർ
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ-റെയില്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് നേരെ കെ-റെയില്‍ അനുകൂല മുദ്രാവാക്യവുമായി വീട്ടുകാര്‍. സിപിഎം കൗണ്‍സിലര്‍ എല്‍.എസ് കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഉള്‍പ്പെട്ട ബിജെപി സംഘത്തിന് നേരേ വീട്ടുകാര്‍ പ്രതിഷേധിച്ചത്. മന്ത്രിയുടെ വിശദീകരണമൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ വീട്ടുകാര്‍ തുടര്‍ച്ചയായി കെ-റെയിലിനും മുഖ്യമന്ത്രിക്കും അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.
കെ-റെയില്‍ വിരുദ്ധ നിലപാടിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട സംഘം ആദ്യം സന്ദര്‍ശിച്ച വീടുകളിലൊന്നായിരുന്നു കഴക്കൂട്ടം വാര്‍ഡ് കൗണ്‍സിലറുടേത്. മന്ത്രി എത്തുമ്പോള്‍ കൗണ്‍സിലറുടെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കെ-റെയില്‍ നാടിന് ആവശ്യമാണെന്നും സ്ഥലം വിട്ടുനല്‍കുമെന്നും പദ്ധതി നടപ്പാക്കണമെന്നുമായിരുന്നു ഇവരുടെ നിലപാട്. ഇക്കാര്യം അവര്‍ മന്ത്രിയോട് വിശദീകരിക്കുകയും ചെയ്തു.
അതേസമയം സിപിഎമ്മിന്റെ ആസൂത്രണമാണ് പ്രതിഷേധമെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി തീരുമാനപ്രകാരമാണ് തനിക്കെതിരേ വീട്ടുകാര്‍ പ്രതിഷേധിച്ചതെന്നും പാര്‍ട്ടി സമീപനത്തിന്റെ ഭാഗമായാണ് സിപിഎമ്മുകാര്‍ പദ്ധതിയെ പിന്തുണയ്ക്കുന്നതെന്നും മുരളീധരന്‍ വിശദീകരിച്ചു.
'പാര്‍ട്ടി തീരുമാനത്തിന് എതിരായുള്ള ഒരു മറുപടി സിപിഎം കൗണ്‍സിലറുടെ വീട്ടില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ല അവിടേക്ക് പോയത്. ആ വീട്ടില്‍നിന്ന് മാത്രമാണ് ഈ അനുഭവമുണ്ടായത്. നേരത്തെ റെയില്‍വേയ്ക്ക് വീട് വിട്ടുകൊടുത്തപ്പോള്‍ അതിനോട് ചേര്‍ന്ന് കിടന്ന സ്ഥലത്ത് ഒന്നും പണിയാന്‍ സാധിച്ചില്ല. അതുകൊണ്ട് കെ-റെയിലിനും കൂടി ഭൂമി വിട്ടുനല്‍കാമെന്നാണ് അവര്‍ പറഞ്ഞത്. പദ്ധതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ താത്പര്യം കാണിച്ചില്ല'- മന്ത്രി പറഞ്ഞു.
Content Highlights: v muraleedharan's anti k rail campaign, CPM counsellor family chanting pro k rail slogans
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..