10 ദിവസത്തെ ഒമാന്‍, യുഎസ് സന്ദര്‍ശനം; വിദേശയാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വി.മുരളീധരന്‍


V Muraleedharan | Photo: PTI

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടെയും വിദേശയാത്ര സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ തന്റെ വിദേശയാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പങ്കുവെച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. പത്തു ദിവസത്തെ ഒമാന്‍ - യു.എസ്. ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് വി.മുരളീധരന്‍ മടങ്ങിയത്. നിറവേറ്റിയ ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അദ്ദേഹം പ്രോഗ്രസ് റിപ്പോര്‍ട്ട് പങ്കുവെച്ചത്.

പ്രോഗ്രസ് റിപ്പോര്‍ട്ടിലെ പ്രധാനവിവരങ്ങള്‍



  • ഒമാന്‍ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യ - ഒമാന്‍ വാണിജ്യ-വ്യാപാര ബന്ധമടക്കം വിവിധതലങ്ങളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍.
  • വാര്‍ത്താ, വിവര കൈമാറ്റത്തിന് ഇന്ത്യ- ഒമാന്‍ സഹകരണ കരാര്‍ ഒപ്പുവച്ചു.(ANl- 0NA )
  • റുപെ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും എന്‍പിസിഐയും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പിട്ടു.
  • ഇന്ത്യന്‍ തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച, വിമാന ടിക്കറ്റ് നിരക്ക് അടക്കം അവരുടെ പ്രധാന പരാതികള്‍ കേട്ടു.
  • ഇന്ത്യന്‍ എംബസിയുടെ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു (രണ്ടു ദിവസത്തിനിടെ ഒമാനില്‍ 20 പരിപാടികള്‍ )
  • ന്യൂയോര്‍ക്കില്‍ യുഎന്‍ രക്ഷാസമിതിയില്‍ 'ആഫ്രിക്കയിലെ സമാധാനവും സുരക്ഷയും ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ് തടയല്‍' എന്ന വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി സംസാരിച്ചു.
  • ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ചാബാ കൊറോസിയുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര സമവായങ്ങളില്‍ ഇന്ത്യന്‍ നിലപാട് അറിയിച്ചു.
  • ഇന്ത്യ-യുഎന്‍ഡിപി അഞ്ചാം വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തി കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി.
  • അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വിജയകരമാക്കാന്‍ പിന്തുണ അഭ്യര്‍ഥിച്ചു.

Content Highlights: V Muraleedharan released a progress report about his foreign trip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented