പൃഥ്വിരാജിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ല-വി.മുരളീധരന്‍


വി.മുരളീധരൻ. photo|facebook@VMBJP.Politician

കഴക്കൂട്ടം: ലക്ഷദ്വീപ് വിഷയത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കാണിക്കുന്ന അമിതാവേശം രാഷ്ട്രീയതാല്പര്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ലക്ഷദ്വീപില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് കളക്ടര്‍ വ്യക്തമാക്കിയിട്ടുളളതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികരിച്ച പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കോളര്‍ഷിപ്പ് നല്‍കുന്നതില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. വോട്ട്ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണം. ക്രൈസ്തവ വിഭാഗത്തിന് കൂടി അര്‍ഹമായ ആനുകൂല്യം നല്‍കാനുളള നിലപാട് സര്‍ക്കാര്‍ എടുക്കണം.വോട്ടുബാങ്കുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഇപ്പോള്‍ ഈ നിലപാട് എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനില്‍ നിന്ന് തന്നെ വ്യക്തമാണ്.

ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാതെ ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേരുപറഞ്ഞുകൊണ്ട് അവര്‍ക്കുമാത്രം ആനുകൂല്യം നല്‍കാനുളള സമീപനം ഭരണഘടനാവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് റദ്ദാക്കിയിട്ടുളളതെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights:V Muraleedharan reacts over High court's order on Minority Scholarship Reservation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented