നിയമസഭയിലെ പ്രസംഗം പച്ചക്കള്ളം, നിയമനങ്ങള്‍ക്കെതിരേ ബിജെപി ജനരോഷമുയര്‍ത്തും- മന്ത്രി മുരളീധരന്‍


കേരളത്തിൽ ബില്ല് അവതരിപ്പിക്കുന്ന ഒരു മന്ത്രി, നിയമസഭാംഗങ്ങൾ മുഴുവൻ തന്നെ ഇത്രയും വിഡ്ഡികളാണെന്നും ഇത് കാണുന്ന ബാക്കിയുള്ള ആളുകൾ, ഇതിനെക്കുറിച്ച് ഒന്നുമറിയാത്ത ആളുകൾ ആണെന്നും ധരിച്ചിട്ട് പ്രസ്താവന നടത്തിയതായിരിക്കാമെന്ന് വി. മുരളീധരൻ.

V. Muraleedharan | Photo: Sabu Scaria/ Mathrubhumi

ന്യൂഡൽഹി: സർവകലാശാല നിയമഭേദഗതി ബില്ലിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനത്തെ സർവകലാശാലകളിലേക്കുള്ള നിയമത്തിനെതിരേ ജനരോഷം ഉയർന്നു വരേണ്ടതുണ്ട്. അതിനുള്ള നടപടികൾ ബിജെപി കൈക്കൊള്ളുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ഇന്ന് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രതിപക്ഷനിരയിൽ നിന്ന് അവകാശലംഘനത്തിന് നോട്ടീസ് നൽകുകയാണ് വേണ്ടത്. എന്നാൽ എന്തു ചെയ്യുമെന്നത് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബന്ധു നിയമനത്തിൽ ഇടപെട്ടുകൊണ്ട് കെ.ടി. ജലീലിനെ ലോകായുക്ത പുറത്താക്കിയപ്പോൾ അതിന്റെ ചിറകരിയാൻ ബില്ല് കൊണ്ടുവന്നു. ബന്ധുക്കളെ നിയമിക്കുന്നതിനെതിരായി സംസ്ഥാന ഗവർണർ നിലപാട് എടുത്തപ്പോൾ പുതിയ നിയമം കൊണ്ടുവരുന്നു. അഴിമതിക്ക് സാധുത നൽകാനുള്ള ഭൂരിപക്ഷമാണ് പിണറായി സർക്കാരിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത് എന്ന് കരുതിക്കൊണ്ടാണ് പിണറായി മുന്നോട്ട് പോകുന്നതെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് സർക്കാരിനെതിരായി പരസ്യ നിലപാടെടുക്കേണ്ട സാഹചര്യം വരും. ജനാധിപത്യം എന്നത് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്. നേതാക്കന്മാരുടെ ബന്ധുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കൽ അല്ല. കേന്ദ്ര സർവകലാശാലകളിൽ സ്വയംഭരണം ഇല്ലാതാക്കുന്നു എന്നുപറഞ്ഞ് പാർലിമെന്റിൽ നെടുനീളൻ പ്രസംഗം നടത്തിയ സീതാറാം യെച്ചൂരിയുടെ പാർട്ടി, സർവകലാശാലകളിൽ നേതാക്കന്മാരുടെ ബന്ധുക്കൾക്ക് നിയമനം നടക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്ന സ്ഥിതി അപലപനീയമാണ്. കേരളത്തെ പൊതുസമൂഹത്തിന്റെ മുന്നിൽ അധഃപതിപ്പിക്കുന്ന സമീപനമാണ്, വി മുരളീധരൻ പറഞ്ഞു.

നിയമസഭയിൽ ബില്ല് അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗം പച്ചക്കള്ളമാണ്. ഗൂഗിളിൽ പരിശോധിച്ചാൽ ഉത്തരം കിട്ടും. കേരളത്തിൽ ബില്ല് അവതരിപ്പിക്കുന്ന ഒരു മന്ത്രി, നിയമസഭാംഗങ്ങൾ മുഴുവൻ ഇത്ര വിഡ്ഡികളാണെന്നും ഇത് കാണുന്ന ബാക്കിയുള്ളവർ ഇതിനെക്കുറിച്ച് ഒന്നുമറിയാത്തവരാണെന്നും ധരിച്ച് പ്രസ്താവന നടത്തിയതായിരിക്കാം. സുപ്രീം കോടതി പറഞ്ഞത്, സംസ്ഥാന നിയമവും കേന്ദ്ര നിയമവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ കേന്ദ്ര നിയമമാണ് ബാധകമെന്നാണ്. എന്നാൽ, സുപ്രീം കോടതിയുടെ നിയമം ബാധകമല്ലെന്നാണ് മന്ത്രി പറയുന്നത്. നിയമസഭയുടെ അവകാശം ലംഘിച്ചതിന് അംഗങ്ങൾ സ്പീക്കറെ സമീപിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: v muraleedharan press meet about university appointment controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented