V Muraleedharan | Photo: PTI
പത്തനംതിട്ട: കറുപ്പ് കണ്ടാൽ വിറളി പിടിക്കുന്ന സ്ഥിതിയിലേക്ക് പോലീസ് മാറിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സാധാരണക്കാരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേരളത്തിലെ പോലീസ് സേനയിലെ മുഴുവൻ പേരെയും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ വഴിനീളെ നിയമിച്ചിരിക്കുകയാണ്. കറുപ്പു കണ്ടാൽ വിറളി പിടിക്കുന്ന സ്ഥിതിയിലേക്ക് പോലീസ് മാറിയിരിക്കുകയാണെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന പുറത്തു വിട്ടിട്ടുള്ള കാര്യങ്ങൾ മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ടെന്നും അതാണ് അദ്ദേഹത്തിന്റെ സമനില തെറ്റിയിട്ടുള്ള പെരുമാറ്റത്തിന് കാരണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് ഒളിക്കാനൊന്നുമില്ലെങ്കിൽ, ഭയക്കാൻ ഒന്നുമില്ലെങ്കിൽ, മടിയിൽ കനമില്ലാത്തത് കൊണ്ട് ഭയക്കേണ്ടതില്ല എന്ന് പറയുന്നത് വാസ്തവമാണെങ്കിൽ എന്തിനാണ് അദ്ദേഹത്തിന് ഇത്രയും ഭയം എന്നും അദ്ദേഹം ചോദിച്ചു. കേസിൽ എല്ലാ വിരലുകളും ചൂണ്ടുന്നത് മുഖ്യമന്ത്രിക്ക് നേരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: v muraleedharan press meet
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..