വിവേചനം കാണിക്കുന്നതാരെന്ന് നിതിന്‍ ഗഡ്കരിയെ പുകഴ്ത്തിയവര്‍ പറയട്ടെ- വി. മുരളീധരന്‍


കേരളം ഭരിക്കുന്നവര്‍ തന്നെ പറയുന്നത് ഏറ്റവും നല്ല പരിഗണന കേരളത്തോട് കാണിക്കുന്ന വ്യക്തിയാണ് ഗഡ്കരിയെന്നാണ്. അപ്പോള്‍ പിന്നെ ആരാണ് അവഗണനയും വിവേചനവും കാണിക്കുന്നതെന്ന് മുരളീധരന്‍ ചോദിച്ചു

V Muraleedharan | Photo: PTI

തിരുവനന്തപുരം: ദേശീപാതയിലെ കുഴികളടയ്ക്കുന്നത് നടപ്പിലാക്കുന്ന രീതിയില്‍ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. റോഡില്‍ കുഴികളുണ്ടാകണമെന്ന നിലപാടില്ല. അതിനെ പിന്തുണയ്ക്കുന്ന ആളുമല്ല. കേരളത്തിലെ മന്ത്രി പറയുന്നത് കേന്ദ്രത്തിന്റെ കുഴി, കേരളത്തിന്റെ കുഴി എന്നിങ്ങനെയാണ്. പക്ഷേ താന്‍ അങ്ങനെയൊരു വ്യത്യാസമായി കാണുന്നില്ല.

റോഡിലെ കുഴികളടയ്ക്കുന്നത് ചടങ്ങ്‌പോലെയാണെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കണമെന്നും താന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. വളരെ കാര്യക്ഷമതയോടെ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് നിതിന്‍ ഗഡ്കരി. കേരളത്തിനോട് അദ്ദേഹം ഒരു വിവേചനവും കാണിച്ചിട്ടില്ല.

കേരളം ഭരിക്കുന്നവര്‍ തന്നെ പറയുന്നത് ഏറ്റവും നല്ല പരിഗണന കേരളത്തോട് കാണിക്കുന്ന വ്യക്തിയാണ് ഗഡ്കരിയെന്നാണ്. അപ്പോള്‍ പിന്നെ ആരാണ് അവഗണനയും വിവേചനവും കാണിക്കുന്നത്. ഇതെല്ലാം ഓരോ സന്ദര്‍ഭത്തിലെ സാഹചര്യം അനുസരിച്ച് മാറി മാറി നടത്തുന്ന രാഷ്ട്രീയപ്രസ്താവനകള്‍ മാത്രമാണ്.

രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്. ഇതു സംബന്ധിച്ച് ഇന്ന് തന്നെ ദേശീയപാത അതോരിറ്റി ഉദ്യോഗസ്ഥന്‍മാരുമായി സംസാരിക്കുന്നുണ്ട്. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ പറയാം- മുരളീധരന്‍ പറഞ്ഞു

കോഴിക്കോട് മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിനാണോ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയതിനാണോ പ്രശ്നമുണ്ടായതെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: v muraleedharan, national highway


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented