ഇ.പി. ജയരാജൻ, വി. മുരളീധരൻ | Photo: Mathrubhumi
പത്തനംതിട്ട: ഇ.പി. ജയരാജനെതിരായ ആരോപണം മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സി.പി.എം. നേതാക്കന്മാര്‍ ഭരണത്തിന്റെ തണലില്‍ കോടികള്‍ സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങി കൂട്ടുകയും ചെയ്യുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഇടതു നേതാക്കന്മാര്‍ ജനപ്രതിനിധികള്‍ ആകും മുമ്പുള്ള സാമ്പത്തികസ്ഥിതിയും ഇപ്പൊഴത്തെ സ്ഥിതിയും പരിശോധിച്ചാല്‍ വലിയ അന്തരം കാണാനാകും. കോടികളുടെ നിക്ഷേപം നടത്താന്‍ ജയരാജന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക സ്രോതസ് എന്താണെന്നും വി. മുരളീധരന്‍ ചോദിച്ചു.
ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി അവസാനിപ്പിക്കുന്ന രീതി അംഗീകരിക്കാനാവില്ല. വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ ശരിയായ അന്വേഷണം പ്രഖ്യാപിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് ഇ.ഡി പോലുള്ള എജന്‍സികള്‍ക്ക് ഇടപെടാനുള്ള സാഹചര്യം ഉണ്ടാകുന്നത് ഇങ്ങനെ ആണെന്നും വി. മുരളീധരന്‍ ശബരിമല സന്നിധാനത്ത് പറഞ്ഞു.
Content Highlights: v muraleedharan, ep jayarajan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..