വി.മുരളീധരൻ,കെ.സുരേന്ദൻ.ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയോഗങ്ങളിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും വി.മുരളീധരനുമെതിരെ പടയൊരുക്കം. ബി.ജെ.പിയുടെ ദയനീയ തോൽവിക്ക് കാരണം കേന്ദ്രമന്ത്രി വി.മുരളീധരനും സുരേന്ദ്രനുമാണെന്ന കടുത്ത വിമർശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളിൽ നിന്നും ഉയർന്ന് വരുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ഓൺലൈൻ നേതൃയോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനം കടുത്തതോടെ വി.മുരളീധരൻ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ നേതാക്കൾ തയ്യാറായിട്ടില്ലെങ്കിലും വിമർശനം എല്ലാ യോഗങ്ങളിലും അതി ശക്തമായി രണ്ട് നേതാക്കൾക്കെതിരേയും ഉയരുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
കേന്ദ്രമന്ത്രിയെ കൊണ്ട് സംസ്ഥാനത്തെ ബി.ജെ.പിക്ക് ഒരു ഗുണവുമില്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിമർശനം. സംസ്ഥാന അധ്യക്ഷനെ മാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്നും, സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് പരാജയത്തിന്റെ ആഴം കൂട്ടിയെന്ന വിമർശനവും ഉയരുന്നുണ്ട്.
പരാജയത്തിൽ തനിക്ക് വ്യക്തമായ കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും നേരത്തെ കെ.സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. അതുകൊണ്ടു തന്നെ മുൻ കാലങ്ങളിലെല്ലാമുണ്ടായത് പോലെ അപ്രതീക്ഷിതമായി പുതിയ അധ്യക്ഷൻ എത്തുക തന്നെ ചെയ്യുമെന്നാണ് പാർട്ടി പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..