വി.മുരളീധരൻ | Photo:ANI
ന്യൂഡല്‍ഹി: കേരളത്തിലെ ആരോഗ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന വിവാദത്തില്‍ മറുപടി പറയവേ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരമാവധി വേഗത്തില്‍ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന് കേന്ദ്രത്തിന്റെ ഉത്തരവ് ഉണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് കാണിക്കാന്‍ വെല്ലുവിളിച്ചാണ് മുരളീധരന്‍ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളീധരന്‍ ആരോഗ്യമന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്....
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരമാവധി വേഗത്തില്‍ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന കേന്ദ്ര ഉത്തരവ് ഒന്ന് കാണിക്കാമോ ?
ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത് ഐസിഎംആര്‍ നിര്‍ദേശങ്ങളാണ്....
രോഗലക്ഷണത്തിന് പത്താം ദിവസം മറ്റ് കുഴപ്പങ്ങളില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം...
അപ്പോഴും ഐസൊലേഷന്‍ നിര്‍ബന്ധം...
പത്തുദിവസമായോ മുഖ്യമന്ത്രിക്ക് രോഗലക്ഷണം ഉണ്ടായിട്ട് ?
അങ്ങനെയെങ്കില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് തെറ്റിയിട്ടുണ്ടോ ?
മാത്രവുമല്ല, ഇപ്പോഴും പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ എങ്ങനെയാണ് പിപിഇ കിറ്റ് പോലും ഇടാതെ കാറില്‍ കയറിപ്പോകുന്നത് ?
കോവിഡ് പോസിറ്റീവായ മകളുടെ പ്രൈമറി കോണ്‍ടാക്റ്റ് ആയിരിക്കെയല്ലേ പരിവാര സമേതം വോട്ടു ചെയ്യാന്‍ വന്നത് ?
പബ്ലിസിറ്റിക്കു വേണ്ടി എന്ത് അശാസ്ത്രീയതയും പറയാന്‍ മടിയില്ലാത്തയാളാണ് കെ.കെ ശൈലജ എന്ന് അറിയാം....
കഴിഞ്ഞ വര്‍ഷം പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന ICMR മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ trace, quarantine, test, treat എന്നതാണ് കേരളത്തിന്റെ നയമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു...
മഹാമാരിയില്‍ trace അഥവാ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ സാധ്യമല്ലെന്ന് പറഞ്ഞതിനെ പുച്ഛിച്ച് തള്ളി....
അതിന്റെ ദുരന്തം കേരളം ഏറ്റുവാങ്ങി...
കോവിഡ് രോഗികളെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കില്ല എന്നിരിക്കെ കോവിഡ് പോസിറ്റീവായവര്‍ക്ക് വേണ്ടി പ്രത്യേക വിമാന സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ട ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളത്....!
ഇനിയെങ്കിലും ന്യായീകരണം അവസാനിപ്പിച്ച് പറ്റിയ തെറ്റ് കേരളത്തോട് ഏറ്റുപറയാനുള്ള പക്വത ഇരുവരും കാട്ടണം
Content Highlight; V Muraleedharan Fb post against K.K shailaja Teacher
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..