തലശ്ശേരി ബിഷപ്പുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയ ശേഷം, വി. മുരളീധരൻ | Photo: മാതൃഭൂമി
ന്യൂഡൽഹി: തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് കേന്ദ്ര മന്ത്രി വി. മുരളീധരൻ. വസ്തുതകൾ പറയുന്ന ക്രൈസ്തവ മതപുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കർഷകരുടെ വിഷയം ഉന്നയിക്കാൻ മതപുരോഹിതർക്ക് സ്വാതന്ത്ര്യമില്ലേയെന്ന് അദ്ദേഹം ചോദിച്ചു. റബ്ബറിന്റെ കാര്യത്തിൽ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
മതപുരോഹിതരെ വളഞ്ഞിട്ടാക്രമിക്കാൻ ഇടത് നേതാക്കളും കോൺഗ്രസ് നേതാക്കളും നേതൃത്വം നൽകുന്നു. സൈബറാക്രമണങ്ങൾക്ക് അവർ ഇരയാകുന്നു. കേരളത്തിൽ മാത്രമല്ല, കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രസ്താവന നടത്തുന്ന, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നോ അല്ലെങ്കിൽ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നോ ഉള്ളവർക്ക് കേരളത്തിൽ അക്രമണം നേരിടേണ്ടി വരുന്നെന്നും അദ്ദേം പറഞ്ഞു.
ഛത്തീസ്ഗഡിൽ പള്ളികൾ ആക്രമിക്കപ്പെട്ടതിന് കോൺഗ്രസ് ആദ്യം മറുപടി പറയണം. ചിലയിടത്ത് ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിന് നരേന്ദ്ര മോദിയെ കുറ്റക്കാരനാക്കുന്നു. ക്രൈസ്തവ സഭയുമായി രാഷ്ട്രീയ ചർച്ചകൾ നടത്തില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു വി. മുരളീധരന്റെ പ്രസ്താവന.
Content Highlights: v muraleedharan commenting thalassery bishop statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..