ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന ആള്‍ക്ക് എന്തിനാണ് ഇത്ര ഭയം- വി മുരളീധരന്‍


V Muraleedharan | Photo: PTI

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം.- ബി.ജെ.പി. ധാരണയെന്ന പ്രതിപക്ഷ ആരോപണം ശക്തമായി നിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ധാര്‍മികത അല്‍പമെങ്കിലും ഉണ്ടെങ്കില്‍ കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന ആള്‍ക്ക് എന്തിനാണ് ഇത്ര ഭയമെന്നും അദ്ദേഹം ചോദിച്ചു.

സ്വപ്ന സുരേഷിന്റെ പ്രസ്താവന പുറത്തു വന്നതിനു ശേഷം മുഖ്യമന്ത്രി കാണിക്കുന്ന പരിഭ്രാന്തി, ദുരൂഹത വര്‍ധിപ്പിക്കുന്നു. മടിയില്‍ കനമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും മടിയില്‍ കനമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. ആരോപണം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുന്നു. ഗൂഢാലോചന അന്വേഷിക്കാനെന്ന പേരില്‍ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസുകാരെ നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മുരളീധരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്ക്, പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സുരക്ഷയൊരുക്കുന്നത് ജനരോഷം ഭയന്നാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന ആള്‍ എന്തിനാണ് ഇത്രയും ഭയപ്പെട്ട് പോലീസുകാരെ നിരത്തി പ്രസംഗിക്കാന്‍ പോകുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണ കമ്മീഷനെ വച്ചതും കേസ് തീരുംമുമ്പ് എം.ശിവശങ്കറെ തിരിച്ചെടുത്തതുമെല്ലാം വ്യക്തമാക്കുന്നത് ഈ കേസില്‍ മുഖ്യമന്ത്രി ആരെയൊക്കെയോ ഭയക്കുന്നു എന്നാണ്. ഇടനിലക്കാരനെ വച്ചുള്ള സംസ്ഥാന വിജിലന്‍സ് മേധാവിയുടെ ഇടപെടലിലെ ദുരൂഹത നീക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. പോലീസ് വലയത്തില്‍ സംസ്ഥാനം ഭരിക്കുന്നതിനു പകരം പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Content Highlights: V Muraleedharan against pinarayi vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented