വിഘടനവാദികളുടെ നിലപാട്; ജലീല്‍ നിയമസഭയിലിരിക്കുന്നത് കേരളത്തിന് അപമാനം - വി. മുരളീധരന്‍


കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ  ഘടകമാണ് എന്നുള്ളത് കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്

കെ.ടി ജലീൽ,വി.മുരളീധരൻ

തിരുവനന്തപുരം: പാക് അധീന കശ്മീരിനെ അസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കെ.ടി.ജലീല്‍ എം.എല്‍.എയ്‌ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നുള്ളത് കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കശ്മീരിനെ ആസാദ് കശ്മീര്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാല്‍ രാജ്യദ്രോഹമാണെന്നും വി.മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വികടനവാദികളും രാജ്യദ്രോഹ ശക്തികളും എടുത്തിട്ടുള്ള നിലപാടാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു എം.എല്‍.എ എടുത്തിട്ടുള്ളത്.അതുകൊണ്ട് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണം. ഇദ്ദേഹം ജനങ്ങളുടെ പ്രതിനിധിയായി
നിയമസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും മുരളീധരന്‍ പ്രതികരിച്ചു.


Content Highlights: v muraleedharan against jaleel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented