ന്യൂഡല്‍ഹി: പാര്‍ലമെന്റിലും കേരള നിയമസഭയിലും കോണ്‍ഗ്രസിന്റെ സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ജനപ്രതിനിധികളുടെ'ഉത്തരവാദിത്തം' ഹൈക്കമാന്‍ഡ് നേതാക്കളെ കൂടി ഓര്‍മിപ്പിക്കുന്നത് നന്നാവുമെന്നും മുരളീധരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

പാര്‍ലമെന്റും കേരള നിയമസഭയും,,,കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് മനസിലാക്കാന്‍ രണ്ടു സഭകളിലെയും നിലപാടുകള്‍ നോക്കിയാല്‍ മതി....
രണ്ടും ജനങ്ങള്‍ക്കായി സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടക്കേണ്ട സഭകള്‍....
തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി....
ബില്ലുകള്‍ കീറിയെറിഞ്ഞും സഭയെയും ഭരണഘടനയെയും അവഹേളിച്ചും' പ്രതിപക്ഷ ധര്‍മ്മം' നിറവേറ്റപ്പെടുകയാണ് ഡല്‍ഹിയില്‍....
'ഫോണ്‍ ചോര്‍ത്തല്‍' എന്ന, സര്‍ക്കാരിനെതിരെ ഒരു തെളിവുമില്ലാത്ത ആരോപണമാണ് ഈ നാടകങ്ങള്‍ക്ക് അടിസ്ഥാനം...
ഇനി നിയമസഭയിലേക്ക് നോക്കൂ..
പൊതുമുതല്‍ നശിപ്പിച്ചതിന്, ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ചവിട്ടിമെതിച്ചതിന് ക്രിമിനല്‍ നടപടി നേരിടുന്നയാള്‍ അതേ സഭയില്‍ മാന്യനായി മന്ത്രിക്കസേരയില്‍ ഇരിക്കുന്നു....
രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിക്കാര്‍ക്ക് ഒരു പ്രതിഷേധവുമില്ല....
നിയമസഭയില്‍ 'ജനകീയ പ്രശ്‌നങ്ങള്‍ ''ഉന്നയിക്കാനുണ്ടെന്ന് വി.ഡി സതീശന്റെ ന്യായീകരണം....!
പാര്‍ലമെന്റില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തന്നെയല്ലേ ഉന്നയിക്കുന്നത് ശ്രീ.സതീശന്‍ ?
ജനപ്രതിനിധികളുടെ ഈ 'ഉത്തരവാദിത്തം' താങ്കളുടെ ഹൈക്കമാന്‍ഡ് നേതാക്കളെക്കൂടി ഓര്‍മ്മിപ്പിക്കുന്നത് നന്നാവും....!