തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് കനത്ത പരാജയം നേരിടേണ്ടിവന്നു. ജനവിധി പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് പാര്‍ട്ടിക്ക് സംഭവിച്ച പാളിച്ചകള്‍ പരിശോധിക്കും. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ളവയില്‍വന്ന പോരായ്മകള്‍ 11 നും 12 നും ചേരുന്ന കെ.പി.സി.സി യോഗം സമഗ്രമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടക്കമുള്ളവയില്‍ ബി.ജെ.പിക്ക് ലഭിച്ചത് താത്കാലിക വിജയമാണ്. സി.പി.എമ്മിന്റെ പ്രധാന നേതാക്കള്‍ പലരും പരാജയപ്പെട്ടു. അതിനാല്‍, തിരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന് കനത്ത പ്രഹരമാണ്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍വാധികം കരുത്തോടെ മുന്നോട്ടുപോകുന്നതിന് ആവശ്യമായ കര്‍മപദ്ധതി ആവിഷ്‌കരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

സമ്പൂര്‍ണ തിരഞ്ഞെടുപ്പ് ഫലം