പ്രതിപക്ഷ നേതാവ് കൂട്ടിക്കലില്‍: രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിശദീകരണം വേണമെന്ന് ആവശ്യം


1 min read
Read later
Print
Share

ഇന്നലെ പകല്‍ എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങല്‍ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവര്‍ പറയുമെന്നാണ് പ്രതീക്ഷയെന്ന് വിഡി സതീശന്‍ പറഞ്ഞു

വി.ഡി സതീശൻ| ഫോട്ടോ: മാതൃഭൂമി

കൂട്ടിക്കല്‍: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൂട്ടിക്കല്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ദുഷ്‌കരമായ സാഹചര്യത്തിലാണ് തിരച്ചിലുകള്‍ നടക്കുന്നതെങ്കിലും ഇന്നലെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്തത് ഒരു പ്രശ്നമാണ്. ഇന്ന് രാവിലെ മുതലാണ് തിരച്ചില്‍ ആരംഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്നലെ പകല്‍ എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവര്‍ പറയുമെന്നാണ് പ്രതീക്ഷയെന്ന് വി.ഡി സതീശന്‍ പറഞ്ഞു. മുന്‍ പഞ്ചായത്തംഗം മാത്രമാണ് സംഭവസ്ഥലത്ത് ഒരു ജെസിബിയുമായി എത്തിയതെന്നും പോലീസും താലൂക്കിലെ അധികാരികളും ഇന്നലെ കൂട്ടിക്കലില്‍ എത്താതിരുന്നത് എന്നതിന് വ്യക്തമായ വിശദീകരണം അധികാരികള്‍ നല്‍കണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായിട്ടുണ്ടാകുന്ന മലയിടിച്ചിലുകള്‍ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: VD Satheeshan visits landslide struck and rain affected areas in Kottayam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sudhakaran, kg george

1 min

'നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു'; കെ.ജി. ജോര്‍ജിന്റെ വിയോഗത്തില്‍ ആളുമാറി അനുശോചിച്ച് സുധാകരന്‍

Sep 24, 2023


mv govindan

'സുരേഷ് ഗോപി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വീടുവാടകക്കെടുത്ത് താമസം തുടങ്ങി'; ഇ.ഡിക്കെതിരേ ഗോവിന്ദൻ

Sep 23, 2023


k sudhakaran

1 min

'പ്രതികരണത്തിലെ അനൗചിത്യത്തില്‍ ഖേദം'; അനുശോചനത്തിലെ പിഴവില്‍ വിശദീകരണവുമായി സുധാകരന്‍

Sep 24, 2023


Most Commented