തിരുവനന്തപുരം: പ്രതിപക്ഷനേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ നന്മയ്ക്ക് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഉതകട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിനായി സോണിയാഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാസ്സാക്കിയതായും അത് കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരുടേയും കൂട്ടായ തീരുമാനമായി കണക്കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഇതുവരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ സ്വാഭാവികമായും അനുഭവപരിചയം ആര്‍ജിച്ചെടുക്കാന്‍ വി.ഡി സതീശന് സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

Content Highlights: V D Satheesan Opposition Leader Thiruvanchoor Radhakrishnan responds