തിരുവനന്തപുരം:  സംസ്ഥാന വ്യവസായ വകുപ്പിനെ വിമര്‍ശിച്ച് വി.ഡി. സതീശന്‍ എം.എല്‍.എ.  സംസ്ഥാനത്ത്  കണ്‍സള്‍ട്ടന്‍സിക്കായി മേഖലയില്‍ അധികം പരിചയമില്ലാത്ത സ്ഥാപനത്തിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നുവെന്നാണ് സതീശന്റെ ആരോപണം.  

സെക്രട്ടേറിയേറ്റില്‍ ഇപ്പോള്‍ സിവില്‍ സര്‍വീസുകാരേക്കാള്‍ കൂടുതല്‍ കണ്‍സള്‍ട്ടന്റുകാരാണെന്നും വി.ഡി. സതീശന്‍ പരിഹസിക്കുന്നു. 

കെ.എസ്.ഐ.ഡി.സിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ കെ.പി.എം.ജിക്ക് ആറുമാസത്തേക്ക് കരാര്‍ നല്‍കിയ സര്‍ക്കാര്‍ അത് പിന്നീട് അഞ്ചുതവണകളായി വര്‍ഷങ്ങളോളം കരാറിന്റെ കാലാവധി നീട്ടിനല്‍കിയെന്ന് വിഡി സതീശന്‍ ആരോപിക്കുന്നു. 2017 മുതല്‍ പ്രതിമാസം 11.20 ലക്ഷം രൂപ ശമ്പളമായി കൈപ്പറ്റുന്ന ഇവര്‍ സംസ്ഥാനത്ത് വ്യവസായം ആയാസരഹിതമാക്കാന്‍ എന്ത് സംഭാവനയാണ് ചെയ്തതെന്ന് ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. 

സെക്രട്ടേറിയറ്റില്‍ കണ്‍സള്‍ട്ടന്‍സികളുടെ പെരുമഴക്കാലമാണെന്നും ഐഎഎസ് എടുത്ത് ചീഫ് സെക്രട്ടറിയായാലും അതിനേക്കാള്‍ കൂടുതല്‍ ശമ്പളം ആറുവര്‍ഷത്തെ പരിചയമുള്ള കണ്‍സള്‍ട്ടന്റിന് ലഭിക്കുന്നുവെന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു.

Content Highlights: V S Satheesan MLA Slams State Govt