ലോകായുക്തയെ കൊല്ലുന്നതെന്തുകൊണ്ട് ?


വി. ഡി. സതീശന്‍

വി.ഡി. സതീശൻ | ഫോട്ടോ: മാതൃഭൂമി

ഴിമതിനിരോധന സംവിധാനങ്ങള്‍ ദുര്‍ബലമായകാലത്ത് രാജ്യത്തിനുതന്നെ മാതൃകയായ അര്‍ധജുഡീഷ്യല്‍ സംവിധാനമാണ് കേരള ലോകായുക്ത. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍വേണ്ടി സ്ഥാപിതതാത്പര്യത്തോടെയുള്ള നടപടികള്‍, മനഃപൂര്‍വമായി നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയവ സംബന്ധിച്ച് ഏതൊരു പൗരനും ലോകയുക്തയെ സമീപിക്കാം. ഈ നിയമത്തിന്റെ പല്ലും നഖവും പറിച്ചെടുത്ത് അഴിമതിനിരോധന സംവിധാനത്തെ ഇല്ലാതാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഭരണഘടനാവിരുദ്ധം

സബ്ജക്ട് കമ്മിറ്റിയില്‍ പ്രധാന ആക്ടിലെ വകുപ്പ് 2(ഡി)ക്ക് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി നിര്‍ദേശപ്രകാരം മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധിയില്‍ കോംപീറ്റന്റ് അതോറിറ്റിയായി നിയമസഭയെയും എം.എല്‍.എ.മാരുടെ കാര്യത്തില്‍ സ്പീക്കറെയും ചുമതലപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, മന്ത്രിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രി അപ്പലേറ്റ് അതോറിറ്റിയായി തുടരുകയും ചെയ്യും. ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ച് മേല്‍പ്പറഞ്ഞ ഭേദഗതി ലോകായുക്ത നിയമത്തെ ദുര്‍ബലപ്പെടുത്തും.

ഭരണഘടനയുടെ അനുച്ഛേദം 50 പ്രകാരം ജുഡീഷ്യറിയും എക്സിക്യുട്ടീവും തമ്മില്‍ വ്യക്തമായ അധികാരവിഭജനം വേണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. അധികാരവിഭജനസിദ്ധാന്തം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അനുച്ഛേദം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടനപ്രകാരം വിധിനിര്‍ണയിക്കാനുള്ള അവകാശവും കോടതികള്‍ക്കാണ്. നിയമസഭ പാസാക്കിയ നിയമങ്ങളും കോടതിയുടെ വിധികളും നടപ്പാക്കുകയെന്നതാണ് എക്സിക്യുട്ടീവിന്റെ കടമ. എന്നാല്‍, പ്രധാന ആക്ടിലെ 14-ാം വകുപ്പിലെ ഭേദഗതിയിലൂടെ അര്‍ധജുഡീഷ്യല്‍ സംവിധാനമായ ലോകായുക്ത, എക്സിക്യുട്ടീവിന്റെ ഭാഗമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും പൊളിറ്റിക്കല്‍ എക്സിക്യുട്ടീവിനെതിരേയും നടത്തുന്ന വിധിപ്രസ്താവങ്ങള്‍ പുനഃപരിശോധിക്കാനുള്ള അവകാശം എക്സിക്യുട്ടീവിന് കൈമാറുകയാണ്.

ഒരാളും സ്വന്തം കേസില്‍ വിധികര്‍ത്താവാകരുത് എന്നതും ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് അപ്പീല്‍ അധികാരം നല്‍കുന്ന ഭേദഗതി ഈ ജുഡീഷ്യല്‍ തത്ത്വത്തിന് വിരുദ്ധമാണ്. ഭരണഘടനയുടെ അനുച്ഛേദം 14 സംബന്ധിച്ച സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങള്‍പ്രകാരം സ്വതന്ത്രസംവിധാനത്തിലൂടെ നിയമനടപടിക്ക് വിധേയമാകുകയെന്നത് 'തുല്യത' അവകാശത്തിന്റെ ഭാഗമാണ്. എന്നാല്‍, ലോകായുക്ത ബില്ലിലെ ഭേദഗതി സുപ്രീംകോടതിയുടെ ഈ വിധിക്കും എതിരാണ്.

22 വര്‍ഷമായി തുടരുന്ന ലോകായുക്ത നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സംസ്ഥാന നിയമമന്ത്രി പറയുന്നതുതന്നെ ഭരണഘടനാവിരുദ്ധമാണ്. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്ന് പറയാനുള്ള അധികാരം രാജ്യത്തെ കോടതികള്‍ക്ക് മാത്രമാണുള്ളത്. ഇക്കാര്യം എല്‍ഫിന്‍സ്റ്റോണ്‍ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭേദഗതി കൊണ്ടുവന്നതിനുപിന്നില്‍ മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കുമെതിരേ ലോകായുക്തയ്ക്കുമുന്നിലുള്ള കേസുകളാണെന്ന് ആര്‍ക്കും മനസ്സിലാകും.

ജുഡീഷ്യറിയെ എക്സിക്യുട്ടീവ് വിഴുങ്ങുമ്പോള്‍

ലോകായുക്ത നിയമത്തിന്റെ കാതലായ പതിന്നാലാം വകുപ്പാണ് ഭേദഗതിയിലൂടെ മാറ്റുന്നത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ലോകായുക്ത പരാമര്‍ശം ഉണ്ടായാല്‍ രാജിവെക്കണമെന്നാണ് നിലവിലെ നിയമം. പുതിയ ഭേദഗതിയനുസരിച്ച് സര്‍ക്കാരിന് ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന ഭേദഗതി ജുഡീഷ്യറിക്കുമേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പതിന്നാലാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഈ നിയമഭേദഗതി.

ബില്ലിലെ അഞ്ചാം വകുപ്പുപ്രകാരം പ്രധാന ആക്ടിലെ 14-ാം ഭാഗത്തില്‍ വരുത്താനുദ്ദേശിക്കുന്ന ഭേദഗതിയിലൂടെ ലോകായുക്ത വിധിന്യായത്തെ നിരാകരിക്കാന്‍ കോംപീറ്റന്റ് അതോറിറ്റിക്ക് നല്‍കുന്ന അപ്പലേറ്റ് അധികാരം പ്രസ്തുതനിയമത്തിന്റെ അസ്തിത്വത്തെ ഇല്ലാതാക്കുന്നതും ഭരണഘടനാവിരുദ്ധവുമാണ്.

Content Highlights: v d satheesan lokayukta act amendment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented