കൊച്ചി:  വി.ടി ബല്‍റാമിനെതിരെ സി പി എം ഉയര്‍ത്തുന്നത് കൃത്യമായ അസഹിഷ്ണുതയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. പദ്മാവതി എന്ന ചലച്ചിത്രത്തിനെതിരെ ഉയര്‍ന്നതും രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തുന്നതും ഈ അസഹിഷ്ണുതയാണെന്നും സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അധികാരത്തിലിരിക്കുന്ന സിപി എം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികള്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

വി ടി ബലറാമുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെപിസിസി യും മുതിര്‍ന്ന നേതാക്കളും അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ഞാനത് ആവര്‍ത്തിക്കുന്നില്ല. പക്ഷെ ബലറാമിനെതിരെ സി പി എം ഉയര്‍ത്തുന്നത് കൃത്യമായ അസഹിഷ്ണുതയാണു. പദ്മാവതി എന്ന ചലച്ചിത്രത്തിനെതിരെ ഉയര്‍ന്നതും രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തുന്നതും ഈ അസഹിഷ്ണുതയാണു. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന സിപി എം അണികളെ കൊണ്ട് നടത്തുന്ന ഈ അക്രമം ജനാധിപത്യ ശക്തികള്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.