തിരുവനന്തപുരം: ഡോളര്‍ കടത്തുകേസ് പ്രതികളായ സ്വപ്നയും സരിത്തും മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ തന്റെ നിരപരാധിത്വം തെളിയിക്കണമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മറുപടി ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരുന്നതെന്നും സതീശന്‍ പറഞ്ഞു.

പ്രതികള്‍ മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴി തെളിവായി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സോളാര്‍ കേസില്‍ പ്രതി സരിത എസ്.നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ കേസെടുത്തെങ്കില്‍ പിണറായി വിജയനെതിരേയും കേസെടുക്കണമെന്നായിരുന്നു വി.ഡി. സതീശന്‍ ആവശ്യപ്പെട്ടത്.

 


Content Highlights: V D Satheesan Criticises CM Pinarayi Vijayan