വി.ഡി.സതീശൻ | ഫോട്ടോ:ബി.മുരളീകൃഷ്ണൻ മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി യാത്ര ഒത്തുതീര്‍പ്പിന് വേണ്ടിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കുഴല്‍പ്പണക്കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി അഭിപ്രായപ്പെട്ടതുപോലെ നിഗൂഢതകള്‍ ബാക്കിവെച്ചിരിക്കുകയാണ് അന്വേഷണസംഘമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വെച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിക്ക് പോയത്.
വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്ന കാര്യം പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ല. കേരളം നേരിടുന്ന ജിഎസ്ടി ഉള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല.
നിഗൂഢതകളാണ് കേസിന്റെ പിറകിലെന്നാണ് കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ആ നിഗൂഢതകള്‍ എന്താണെന്ന് അന്വേഷണം നടത്തിയ പോലീസിന്റെ പക്കലും സര്‍ക്കാരിന്റെ പക്കലും വിവരമുണ്ട്.' വി.ഡി.സതീശന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..