വി.ഡി. സതീശൻ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബാഹ്യ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പി.സി.ജോര്‍ജാണോ സ്ഥാനാര്‍ഥിയെ നല്‍കിയതെന്ന് വ്യക്തമാക്കണം. ജോര്‍ജിന്റെ അറസ്റ്റ് നാടകവുമായി കൂട്ടി വായിക്കുമ്പോള്‍ ഗൂഢാലോചന സംശയിക്കാമെന്നും സതീശന്‍ പറഞ്ഞു.
പി.സി. ജോര്‍ജിന്റെ വിവാദ പ്രസ്താവനയും അദ്ദേഹത്തിന്റെ അറസ്റ്റ് നാടകവും ഈ സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനവും തമ്മില്‍ ഒരു ഗൂഢാലോചനയുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. എന്താണ് ഇതിന്റെയൊക്കെ ലക്ഷ്യം എന്ന് അന്വേഷിക്കണം.
ഞങ്ങള്‍ക്ക് ഉറച്ച മതേതര നിലപാടാണ്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഞങ്ങള്‍ക്കതില്‍ ഒരു വിട്ടുവീഴ്ചയുമില്ല.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ എഞ്ചിനീയറിങ് മത പ്രീണനമാണ്. മാറിമാറി ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തേയും അവസരത്തിനൊത്ത് മാറിമാറി പ്രീണിപ്പിക്കുക. അതാണ് കേരളത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: V D Satheesan alleges conspiracy in ldf candidate slection in thrikkakara bypoll
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..