വി.ഡി. സതീശൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തെ നേരിടാന്‍ നടത്തിയ തയ്യാറെടുപ്പുകകള്‍ പോലും മൂന്നാം തരംഗത്തില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ആരോഗ്യവകുപ്പിനെ നിശ്ചലമാക്കി നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കോ, അഡീഷണല്‍ ഡയറക്ടര്‍മാര്‍ക്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കോ, താഴേ തലത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രമുള്‍പ്പെടെയുള്ളവര്‍ക്കോ ഒരു പങ്കുമില്ലാത്ത സംവിധാനങ്ങളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടാഴ്ചക്കുള്ളില്‍ രോഗം വ്യാപകമായി പകരുമെന്ന ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ ഇതിനെ നേരിടാനുള്ള ഒരു മാര്‍ഗനിര്‍ദേശവും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആളുകള്‍ കോവിഡ് കിറ്റ് വാങ്ങി സ്വയം ടെസ്റ്റ് നടത്തി, അത് പുറത്തറിയിക്കാതെ മരുന്ന് കഴിച്ച് വീട്ടിലിരിക്കുകയാണ്. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് കൊടുക്കാനുള്ള മരുന്ന് സര്‍ക്കാരിന്റെ കൈവശമില്ല. ആന്റി വൈറല്‍ മരുന്നുകള്‍ ഉള്‍പ്പെടെ മരുന്നുകളുടെ ഗുരുതരമായ ക്ഷാമം വ്യാപകമായിട്ടുണ്ട്.
കോവിഡിനെ നേരിടാനുള്ള ഒരു തയ്യാറെടുപ്പും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. നേരത്തെയുണ്ടായിരുന്ന കോവിഡ് ബ്രിഗേഡ് പൂര്‍ണമായും പിരിച്ചുവിട്ടു. രോഗം ഗുരുതരമാകുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറി. അപകടകരമായ സ്ഥിതിവിഷേധമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുകയാണ്. പല സ്‌കൂളുകളും ക്ലസ്റ്ററുകളായി മാറി. ഇത്രയും രോഗവ്യാപനമുണ്ടായിട്ടും 21 വരെ സ്‌കൂളുകള്‍ അടക്കാന്‍ കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സെക്രട്ടറിയേറ്റില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍, വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ എല്ലാം വ്യാപകമായി രോഗബാധ ഉണ്ടായിട്ടുണ്ടെന്നതാണ് വിവരം. ഗവണ്‍മെന്റ് അടിയന്തരിമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: V D Satheesan against Government on Covid situation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..