വി.അബ്ദുറഹ്‌മാൻ
താനൂര്‍: സി.പി.എം. മന്ത്രിയായി നിശ്ചയിച്ച വി. അബ്ദുറഹ്‌മാന്‍ ആശുപത്രിയില്‍. സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനാണ് വി. അബ്ദുറഹ്‌മാന്‍ ആശുപത്രിയിലാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച ജനങ്ങളേയും മാധ്യമപ്രവര്‍ത്തരേയും കാണുമെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം ഏത് ആശുപത്രിയിലാണെന്നോ, എവിടെയാണെന്നോ ഉള്ള വിവരം ലഭ്യമല്ല.
വി. അബ്ദുറഹ്‌മാനെ മന്ത്രിയായി തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹം നിരീക്ഷണത്തിലാണെന്ന് മലപ്പുറത്തെ സി.പി.എം. നേതൃത്വം വ്യക്തമാക്കിയത്.
രണ്ടാം പിണറായി സര്‍ക്കാരില്‍ മലപ്പുറത്ത്നിന്ന് സി.പി.എമ്മിന്റെ പ്രാതിനിധ്യമാണ് വി.അബ്ദുറഹ്‌മാന്‍. താനൂരില്‍ നിന്ന് ഇത് രണ്ടാം തവണയാണ് അബ്ദുറഹ്‌മാന്‍ ജയിച്ച് നിയമസഭയിലേക്കെത്തുന്നത്.
Content Highlights: V Abdurahman hospitalized


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..