അപകടത്തിന്റെ ദൃശ്യം.ചിത്രം:എ.എൻ.ഐ
നൈനിറ്റാള്‍: കനത്ത മഴയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഒലിച്ചുപോയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഒമ്പത് പേര് മരിച്ചു. ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരില്‍ അഞ്ചുപേരുടെ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. നാല് പേരുടെ മൃതദേഹം ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പഞ്ചാബില്‍ നിന്നുള്ള യാത്രാ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. രാമനഗറിലെ ദെര്ല നദയിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ഇന്ന് രാവിലെ 5.45 ഓടെയാണ് സംഭവം.
വിനോദയാത്രയ്ക്കെത്തി പഞ്ചാബിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ പഞ്ചാബിലെ പാട്യാല സ്വദേശികളാണ്. രക്ഷപ്പെട്ടത് 22 വയസ്സുകാരി നാസിയ എന്ന പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Content Highlights: Uttarakhand 9 died 1 girl rescued alive and about 5 trapped after a car washed away in Dhela river
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..