ഉത്തരയുടെ കല്യാണം കണ്ടു;  'ഉത്തരാസ്വയംവരവും'


അനുഷാ ഗോവിന്ദ്

ബിസിനസുകാരനായ കെ. ശ്രീകുമാറിന്റെയും കുന്ദമംഗലം ഓക്‌സീലിയം നവജ്യോതി സ്‌കൂളിലെ പ്ലസ്ടു അധ്യാപികയായ ടി. മിനിമോളുടെയും മകള്‍ ഉത്തരയും കുന്ദമംഗലം, പെരിങ്ങൊളം, മണ്ടോത്തിങ്ങല്‍ ഗോപാലന്‍ നായരുടെയും വസന്തകുമാരിയുടെയും മകന്‍ നിഖിലും ഞായറാഴ്ചയാണ് വിവാഹിതരായത്

ഉത്തരമാർക്ക് സ്വയംവരം ഞായറാഴ്ച വിവാഹിതരായ തെഞ്ചേരി, കുങ്കുമത്ത് വീട്ടിൽ ഉത്തരയും നിഖിലും ഉത്തരാസ്വയംവരം കഥകളിയിൽ അഭിമന്യുവും ഉത്തരയും തമ്മിലുള്ള വിവാഹം കാണുന്നു. ഉത്തരയായി സിദ്ധാർഥ്, അഭിമന്യുവായി ഗോപികാ രഞ്ജിത്ത്, ബൃഹന്ദളയായി കോട്ടയ്ക്കൽ ബാലനാരായണൻ എന്നിവരാണ് അരങ്ങിൽ. ഫോട്ടോ: സാജൻ വി. നമ്പ്യാർ

കോഴിക്കോട്: ഉത്രാടനാളിന് ഇനി ദിവസം മൂന്നുണ്ടെങ്കിലും കുന്ദമംഗലത്തുകാര്‍ ഉത്തരാസ്വയംവരം കണ്ടു, ഉത്തരയുടെ കല്യാണവും കൂടി. കുന്ദമംഗലം കുരിക്കത്തൂര്‍, തെഞ്ചേരി,കുങ്കുമത്ത് വീട്ടില്‍ ഉത്തരയുടെ കല്യാണമാണ് ഉത്തരാ സ്വയംവരം കഥകളിയോടെ ആഘോഷമായത്. കല്യാണത്തിന് വെറുതേയങ്ങ് കഥകളി നടത്തിയതല്ല. ഉത്തരയുടെ അമ്മ മിനിമോള്‍ക്കൊപ്പം 'തോടയം കഥകളി വിദ്യാലയ'ത്തില്‍ കഥകളി പഠിക്കുന്നവര്‍ വിവാഹസമ്മാനമായി സമര്‍പ്പിച്ചതാണ് കഥകളി.

ബിസിനസുകാരനായ കെ. ശ്രീകുമാറിന്റെയും കുന്ദമംഗലം ഓക്‌സീലിയം നവജ്യോതി സ്‌കൂളിലെ പ്ലസ്ടു അധ്യാപികയായ ടി. മിനിമോളുടെയും മകള്‍ ഉത്തരയും കുന്ദമംഗലം, പെരിങ്ങൊളം, മണ്ടോത്തിങ്ങല്‍ ഗോപാലന്‍ നായരുടെയും വസന്തകുമാരിയുടെയും മകന്‍ നിഖിലും ഞായറാഴ്ചയാണ് വിവാഹിതരായത്. ഇവരുടെ കല്യാണം കഴിഞ്ഞ ഉടനെ അതേ വേദിയിലാണ് ഉത്തരാസ്വയംവരം കഥകളിയും അരങ്ങേറിയത്.

കണക്കിലും ഭരതനാട്യത്തിലും ബിരുദാനന്തര ബിരുദമുള്ള മിനിമോള്‍ക്ക് കോവിഡ് കാലത്താണ് കഥകളി പഠിക്കണമെന്ന് ആഗ്രഹം തോന്നിയത്. ആദ്യം ഓണ്‍ലൈനായാണ് പഠനം തുടങ്ങിയത്. 'തോടയം കഥകളി വിദ്യാലയ'ത്തില്‍ ചേര്‍ന്ന് പഠനം തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. കല്യാണത്തിന് കൂടെപഠിക്കുന്നവരെ ക്ഷണിക്കാന്‍ പോയപ്പോഴാണ് മകളുടെ പേര് കണ്ട് ഞങ്ങളുടെ സമ്മാനമായി ഉത്തരാസ്വയംവരം കഥകളി അവതരിപ്പിച്ചാലോ എന്നവര്‍ ചോദിച്ചത്. ആശയം എല്ലാവര്‍ക്കും ഇഷ്ടമായി. പിന്നെ എല്ലാം പെട്ടെന്നാണ് തീരുമാനിച്ചത് -മിനിമോള്‍ പറയുന്നു.

ദന്തഡോക്ടറായ ഉത്തരയും നര്‍ത്തകിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവയെല്ലാം പഠിച്ചിട്ടുണ്ട്. നൃത്തത്തെ സ്‌നേഹിക്കുന്ന ഉത്തരയ്ക്കും 'തോടയ'ത്തിന്റെ സമ്മാനം മറക്കാനാവാത്ത അനുഭവമായി. ഉത്തരയുടെ ഭര്‍ത്താവ് നിഖിലിന് പോലീസില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് ജോലി.

പലയിടത്തും കഥകളി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു കല്യാണത്തോടനുബന്ധിച്ച് കഥകളി അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു തോടയത്തിലെ സഹപാഠികളും. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് പാണ്ഡവര്‍ യുദ്ധത്തിനുള്ള ഒരുക്കവുമായി തിരിച്ചുവരുന്നുണ്ടെന്ന് കൃപര്‍, ഭീഷ്മര്‍ എന്നീ ഗുരുക്കന്‍മാര്‍ പറയുന്നതും അര്‍ജുനന്റെ ഗാണ്ഡീവത്തിന്റെ ശബ്ദം കേട്ട് ദുര്യോധനന്‍, കര്‍ണന്‍ എന്നിവര്‍ അങ്കലാപ്പിലാകുന്നതും തുടങ്ങി അര്‍ജുനന്‍ ഉത്തരയുടെയു അഭിമന്യുവിന്റെയും കല്യാണം നടത്തുന്നതു വരെയുള്ള കഥയാണ് അരങ്ങിലെത്തിയത്.

ഉത്തരയായി സിദ്ധാര്‍ഥ്, അഭിമന്യുവായി ഗോപികാ രഞ്ജിത്ത്, കൃഷ്ണനായി കോട്ടയ്ക്കല്‍ അഭിഷേക്, ദുര്യോധനനായി കോട്ടയ്ക്കല്‍ കൃഷ്ണദാസ്, കര്‍ണനായി ഗോപിക രഞ്ജിത്ത്, കൃപരായി കോട്ടയ്ക്കല്‍ സുനില്‍, ഭീഷ്മരായി കലാമണ്ഡലം വിനായക്, ബൃഹന്ദളയായി കോട്ടയ്ക്കല്‍ ബാലനാരായണന്‍, ഉത്തരയായി കോട്ടയ്ക്കല്‍ ശ്രീയേഷ് എന്നിവര്‍ അരങ്ങിലെത്തി.

പാട്ടില്‍ അര്‍ജുന്‍ രാജ്, ശ്രീദേവ് ചെറുമിറ്റം, ചെണ്ടയില്‍ സദനം ജിതിന്‍, മദ്ദളത്തില്‍ കോട്ടയ്ക്കല്‍ ഹരിശങ്കര്‍, ചുട്ടിയില്‍ കോട്ട രവി, ലിജീഷ്, അണിയറ സജി, രാജന്‍ ചെറുതുരുത്തി, കോപ്പ് കഥകളി സ്‌കൂള്‍ ചെറുതുരുത്തി എന്നിവര്‍ അകമ്പടിയായി. കോട്ടയ്ക്കല്‍ ഹരീശ്വരന്‍ നേതൃത്വം നല്‍കി.


ഉത്തരമാര്‍ക്ക് സ്വയംവരം ഞായറാഴ്ച വിവാഹിതരായ തെഞ്ചേരി, കുങ്കുമത്ത് വീട്ടില്‍ ഉത്തരയും നിഖിലും ഉത്തരാസ്വയംവരം കഥകളിയില്‍ അഭിമന്യുവും ഉത്തരയും തമ്മിലുള്ള വിവാഹം കാണുന്നു. ഉത്തരയായി സിദ്ധാര്‍ഥ്, അഭിമന്യുവായി ഗോപികാ രഞ്ജിത്ത്, ബൃഹന്ദളയായി കോട്ടയ്ക്കല്‍ ബാലനാരായണന്‍ എന്നിവരാണ് അരങ്ങില്‍ ്യുഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍
അനുഷാ ഗോവിന്ദ്


Content Highlights: Uthara Swayamvaram Kadhakali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented