ഉഷാ വീരേന്ദ്രകുമാറിന് വയനാട് വിടചൊല്ലി


മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ മൂന്നു മണിയോടെ ചിതയ്ക്ക് തീകൊളുത്തി.

മാതൃഭൂമി ഡയറക്ടർ ഉഷാ വീരേന്ദ്രകുമാറിന് കല്പറ്റ പുളിയാർമലയിലെ വീട്ടിൽ അന്ത്യോപചാരമർപ്പിക്കുന്ന ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും ഭാര്യ റീത്താ ശ്രീധരൻ പിള്ളയും.

കല്പറ്റ: എം.പി. വീരേന്ദ്രകുമാറെന്ന ചരിത്രത്തിനൊപ്പം സഞ്ചരിച്ച് പ്രിയപത്‌നി ഉഷയും ഒടുവില്‍ അദ്ദേഹത്തിനരികെ യാത്രയവസാനിപ്പിച്ചു. എരിഞ്ഞടങ്ങാത്ത ഓര്‍മകള്‍ക്കുമുന്നില്‍ കണ്ണീര്‍പ്പൂക്കളര്‍പ്പിച്ച് വയനാട്ടുകാര്‍ അവരുടെ പ്രിയ 'അവ്വ'യ്ക്ക് യാത്രാമൊഴി നല്‍കി.

പുളിയാര്‍മലയിലെ വീട്ടുമുറ്റത്ത് ഒത്തുചേര്‍ന്നവര്‍ ഉഷാ വീരേന്ദ്രകുമാറിന്റെ സ്‌നേഹംതുളുമ്പുന്ന ആതിഥേയത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. വെള്ളിയാഴ്ചരാത്രി മൃതദേഹം വീട്ടിലെത്തിച്ച നിമിഷംമുതല്‍ ഒട്ടേറെപേരാണ് ഒരുനോക്ക് കാണാനെത്തിയത്.



എം.പി. വീരേന്ദ്രകുമാറിനൊപ്പമുണ്ടായിരുന്നവര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക നായകര്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. ജൈനമതാചാരപ്രകാരം ജയ... ജയ മന്ത്രോച്ചാരണവുമായി വിലാപ യാത്രയായാണ് വീടിനോടുചേര്‍ന്നുള്ള കുടുംബശ്മശാനത്തിലെത്തിയത്. മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ മൂന്നു മണിയോടെ ചിതയ്ക്ക് തീകൊളുത്തി.

വെള്ളിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാതൃഭൂമി ഡയറക്ടര്‍ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍മന്ത്രി സി.കെ. നാണു, കളക്ടര്‍ എ. ഗീത, വാള്‍ട്ട് ഡിസ്നി ഇന്ത്യ ഹെഡ് കെ. മാധവന്‍, മാതൃഭൂമി ഡയറക്ടര്‍മാരായ എം.ജെ. വിജയപത്മന്‍, എം.കെ. ജിനചന്ദ്രന്‍, മേഘ വിജയപത്മന്‍, മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, ടി.സിദ്ദിഖ് എം.എല്‍.എ. തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ആര്‍.പി. ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയര്‍മാന്‍ ഡോ. രവി പിള്ള, അസ്സാ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സി.പി. സാലിഹ് എന്നിവര്‍ ശ്രേയാംസ് കുമാറിനെ ഫോണില്‍ അനുശോചനമറിയിച്ചു.

Content Highlights: Usha Veerendra Kumar Wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented