മുഖ്യമന്ത്രിക്കെതിരേ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയി; വിഷമത്തില്‍ പറഞ്ഞത്-ഉഷ ജോര്‍ജ്


കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തില്‍ പറഞ്ഞതാണ്

പി.സി ജോർജും, ഉഷ ജോർജും.ഫോട്ടോ:വിവേക് ആർ നായർ|മാതൃഭൂമി(ഫയൽഫോട്ടോ)

പൂഞ്ഞാര്‍: മുഖ്യമന്ത്രിക്കെതിരേ തോക്കോടെക്കുമെന്ന് പറഞ്ഞത് കടന്നുപോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞുപോയതാണെന്നും പി.സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. ഭര്‍ത്താവിനെ പീഡനക്കേസില്‍ അറസ്റ്റ്‌ ചെയ്ത് കൊണ്ടു പോയി എന്ന് കേട്ടപ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ട്. ആ സാഹചര്യത്തില്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പോലും അങ്ങനെ തന്നെ പറഞ്ഞുപോകുമായിരുന്നുവെന്നും ഉഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കൊന്തക്കുരിശ് കാര്യമൊക്കെ പെട്ടെന്നുള്ള ദേഷ്യത്തില്‍ പറഞ്ഞതാണ്. സജി ചെറിയാനെക്കുറിച്ച്‌ ഒന്നും പറയുന്നില്ലെന്നും ഉഷ പറഞ്ഞു. ഞാന്‍ കൃഷിയും ചെടിയുമൊക്കെയായി കഴിഞ്ഞുപോവുന്നയാളാണ്. ചാനലിന്റെ മുന്നില്‍ പോലും ഞാന്‍ വരാറില്ല. അന്നത്തെ അവസ്ഥയില്‍ വന്നുപോയതാണെന്നും ഉഷ പറഞ്ഞു.

പി.സി ജോര്‍ജിന്റെ ഭാഗത്തു നിന്ന് അത്തരത്തിലൊരു പെരുമാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പുണ്ട്. മോളെ എന്ന് വിളിച്ചിട്ട് മാത്രമാണ് സംസാരിക്കുക. ഷോണിന്റെ കുട്ടിയെ ചക്കരക്കൊച്ചേയെന്നാണ് വിളിക്കാറ്. അത്രമാത്രം സ്‌നേഹമാണ്. ആ രീതിയിലേ മറ്റുള്ളവരോടും സംസാരിക്കുറുള്ളൂവെന്നും ഉഷ പ്രതികരിച്ചു.

പി.സി ജോര്‍ജിന്റെ അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കൊന്തയ്ക്ക് ശക്തിയുണ്ടെങ്കില്‍ ഒരാഴ്ചകൊണ്ട് അനുഭവിക്കുമെന്ന് ഉഷ പ്രതികരിച്ചത്. ദിവസങ്ങള്‍ക്കകം സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ ഉഷയുടെ പ്രസ്താവന വലിയ രീതിയില്‍ പ്രചരിക്കുകയും ട്രോളാക്കപ്പെടുകയും ചെയ്തിരുന്നു.

Content Highlights: Usha George remarks on controversial speech

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented