പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരിക്കുന്നതിന് യൂസര്‍ഫീ നിര്‍ബന്ധമാക്കുന്ന സമഗ്രനിയമം ഉടന്‍ കൊണ്ടുവരും. മാലിന്യം വാതില്‍പ്പടി ശേഖരിക്കുന്ന ഹരിതകര്‍മസേനപോലുള്ള ഏജന്‍സികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളാണ് ഫീസ് നിശ്ചയിക്കുന്നത്. യൂസര്‍ഫീ കാര്‍ഡോ റസീറ്റോ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള രേഖയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിയമം രണ്ടുമാസത്തിനകം കൊണ്ടുവരും.
2016-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം യൂസര്‍ഫീ നല്കാന് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും പ്രത്യേകനിയമം വരുന്നത്. ഹരിതകര്‍മസേനയ്ക്ക് ഫീസ് നല്‍കേണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറാകുന്നത്. ഫീസ് ഈടാക്കാനുള്ള നടപടി തുടരാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് അനുമതിനല്‍കി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. ഫീസായി ലഭിക്കുന്ന തുകയാണ് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് വേതനമായി നല്‍കുന്നത്. വാതില്‍പ്പടി ശേഖരണം ഉറപ്പാക്കാനും സേവനങ്ങള്‍ക്കുള്ള അപേക്ഷയോടൊപ്പം ഹരിതകര്‍മസേന നല്കുന്ന യൂസര്‍ഫീ കാര്‍ഡോ രശീതിയോ ആവശ്യപ്പെടാനും തദ്ദേശസ്ഥാപന മേധാവികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ആപത്കരമായ ഇ-മാലിന്യങ്ങള്‍
സി.എഫ്.എല്‍., ഡി.വി.ഡി., ട്യൂബ് ലൈറ്റ്, ലൈറ്റ് ഫിറ്റിങ്സ്, ഉപയോഗിച്ച ടോണര്‍ കാട്രിഡ്ജ്സ്, റീല്‍സ്, ടോയ്സ്, പിക്ചര്‍ ട്യൂബ്, ബ്രോക്കണ്‍ ടെലിവിഷന്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ.
ഇനങ്ങള്‍ തിരിച്ച്
പ്ലാസ്റ്റിക്
എച്ച്.എം., സി.എച്ച്.എം. മിക്സ്, പ്രിന്റ് പി.പി., മില്‍മ എല്‍.ഡി., ഹാര്‍ഡ് പ്ലാസ്റ്റിക്, പെറ്റ് ബോട്ടില്‍, ലിക്കര്‍ ബോട്ടില്‍ (പ്ലാസ്റ്റിക്), നോണ്‍വൂവന്‍, ഓയില്‍ കവര്‍.
പേപ്പര്‍
ന്യൂസ് പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, ബിബി മിക്സ് പേപ്പര്‍.
ശേഖരണം കലണ്ടര്‍ പ്രകാരം
ക്ലീന്‍ കേരള കമ്പനി പുറത്തിറക്കിയ കലണ്ടര്‍ പ്രകാരമായിരിക്കും മാസംതോറും പാഴ്വസ്തുക്കളുടെ ശേഖരണം
ജനുവരി, ജൂലായ്
ഇ വേസ്റ്റ്.
ഫെബ്രുവരി, ഓഗസ്റ്റ്
പോളി എത്തിലിന്‍ പ്രിന്റിങ് ഷീറ്റ്, സ്ക്രാപ്പ് ഇനങ്ങള്‍.
മാര്‍ച്ച്, നവംബര്‍
ആപത്കരമായ ഇ-മാലിന്യം
ഏപ്രില്‍
ചെരുപ്പ്, ബാഗ്, തെര്‍മോകോള്‍
മേയ്, ഡിസംബര്‍
കണ്ണാടി, കുപ്പിച്ചില്ലുമാലിന്യങ്ങള്
ജൂണ്‍
ഉപയോഗശൂന്യമായ വാഹന ടയര്‍
സെപ്റ്റംബര്‍
മരുന്ന് സ്ട്രിപ്പ്
ഒക്ടോബര്‍
തുണിമാലിന്യം
Content Highlights: user fee garbage collection kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..