പ്രതീകാത്മക ചിത്രം/മാതൃഭൂമി
ഏലംകുളം: ഭരണകക്ഷിയുടെ വിദ്യാര്‍ഥി സംഘടനയാണ് എന്ന പ്രയോഗം തെറ്റാണെന്നും സ്വതന്ത്ര വിദ്യാര്‍ഥി സംഘടനയാണെന്നും എസ്.എഫ്.ഐ. ഏലംകുളത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.
കേരളത്തില്‍ ഭരണം നടത്തുന്നത് മുന്നണിയാണ്. അവരുടെ ചില ആശയങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ എസ്.എഫ്.ഐ.യുടെ രാഷ്ട്രീയകാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഏതെങ്കിലും മുന്നണിയോ രാഷ്ട്രീയകക്ഷിയോ അല്ല. എപ്പോഴെങ്കിലും എസ്.എഫ്.ഐ. ഉയര്‍ത്തുന്ന മുദ്രാവാക്യത്തിനെതിരായി എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിലപാടെടുക്കുന്നുണ്ടെങ്കില്‍ ആ വിഷയം ഏറ്റെടുത്ത് സ്വതന്ത്രമായി മുന്നോട്ടുപോകാന്‍ മടിയില്ല. അത്തരം ഘട്ടങ്ങളില്‍ സമരങ്ങള്‍ ഏറ്റെടുക്കും. എസ്.എഫ്.ഐ.യുടെ വിദ്യാര്‍ഥിപക്ഷ മുദ്രാവാക്യങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നത് ഇടതു സര്‍ക്കാരാണ്. യു.ഡി.എഫിന്റെ കാലത്ത് അത്തരം പരിഗണനകളുണ്ടായിരുന്നില്ലെന്നും സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
വര്‍ഗീയ സംഘടനകള്‍ കേരളത്തിലെ കാമ്പസുകളെ ൈകയടക്കാന്‍ വലിയ ശ്രമം നടത്തുന്നു. കേന്ദ്രീകരിച്ചുള്ള അക്രമമാണ് കാമ്പസുകളില്‍ നടത്തുന്നത്. അതിനെ ജനാധിപത്യപരമായി പ്രതിരോധിക്കുകയാണ് എസ്.എഫ്.ഐ. ചെയ്യുന്നത്. എസ്.ഐ.ഒ., ഫ്രറ്റേണിറ്റി പോലുള്ള സംഘടനകള്‍ മതതീവ്രവാദ പ്രസ്ഥാനങ്ങളാണ്.
വേണ്ടത് എല്ലാവര്‍ക്കും ഒരുപോലെ പഠിക്കാന്‍ കഴിയുന്ന വിദ്യാലയമാണ്. ആണ്‍-പെണ്‍ പള്ളിക്കൂടങ്ങള്‍ എന്ന നിലയില്‍ വിവേചനങ്ങളോടെയുള്ള വിദ്യാലയങ്ങള്‍ വേണ്ട എന്നത് എസ്.എഫ്.ഐ.യുടെ പ്രഖ്യാപിത നിലപാടാണ്. ആണ്‍-പെണ്‍ കുട്ടികളും ട്രാന്‍സ് വിഭാഗത്തിലുള്ളവരുണ്ടെങ്കില്‍ അവര്‍ക്കും ഒരുമിച്ചിരുന്ന് പഠിക്കാവുന്ന വിദ്യാലയങ്ങള്‍ കേരളത്തിലുണ്ടാകണം.
അംഗസഖ്യ വര്‍ധിച്ചു
എസ്.എഫ്.ഐ.യുടെ അംഗസംഖ്യ 15 ലക്ഷത്തിനു മുകളില്‍ വര്‍ധിച്ചിട്ടുണ്ട്. വിദ്യാലയങ്ങള്‍ കോളേജുകളും അടഞ്ഞുകിടന്നപ്പോള്‍ വീടുകളില്‍ കയറി അംഗങ്ങളെ ചേര്‍ത്തു. യൂണിറ്റ്, ലോക്കല്‍ കമ്മിറ്റികളുടെ എണ്ണവും വര്‍ധിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ., വൈസ് പ്രസിഡന്റ് വി.പി. ശരത്ത് പ്രസാദ്, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. രഹ്ന സബീന, കെ.പി. ഐശ്വര്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Students' Federation of India


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..